പിടിവീഴാതിരിക്കാൻ ചുറ്റും മഞ്ഞൾ പൊടി വിതറി, എന്നിട്ടും കുടുങ്ങി; ഇരിഞ്ഞാലക്കുട ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണം മോഷ്ടിച്ചത് മുൻ പൂജാരി

2025-09-12T13:45:00 | By Athira V

തൃശൂർ: ( www.truevisionnews.com) ഇരിഞ്ഞാലക്കുടയിൽ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കേസിൽ പൂജാരി പിടിയിൽ. ഇരിഞ്ഞാലക്കുട വല്ലച്ചിറയിലുള്ള തെട്ടിപറമ്പിൽ ഭഗവതി കുടുംബ ക്ഷേത്രത്തിലെ ശ്രീകോവിലിലെ പ്രതിഷ്ഠയിൽ ധരിപ്പിച്ചിരുന്ന 20 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ തിരുവാഭരണങ്ങൾ മോഷണം പോയ കേസിൽ മുൻ പൂജാരിയായ വയനാട് കൃഷ്ണഗിരി സ്വദേശി പട്ടാശ്ശേരി വീട്ടിൽ ബിപിൻ (35) ആണ് പൊലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ മാസമായിരുന്നു കേസാനപദ്മായ സംഭവം. മോഷണത്തിന് ശേഷം ശ്രീകോവിലിന്റെ വാതിലുകളിലും പടികളിലും പരിസരങ്ങളിലും മഞ്ഞൾ പൊടി വിതറിയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്.  പുലർച്ചെ ഇപ്പോഴത്തെ പൂജാരി ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ശ്രീകോവിലിന്റെ പൂട്ടു പൊളിക്കാതെ താക്കോൽ ഉപയോഗിച്ചു തുറന്നാണ് മോഷണം നടത്തിയിക്കുന്നതെന്നും ക്ഷേത്രത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്നവരാണ് മോഷണം നടത്തിയതെന്ന് മനസിലാക്കുകയായിരുന്നു.

തുടർന്ന് ക്ഷേത്രം ജീവനക്കാരെയും പരിസരവാസികളെയും കണ്ട് ചോദിച്ചും മറ്റും അന്വേഷണം നടത്തുകയും ക്ഷേത്രവുമായി ബന്ധപ്പെട്ടവരെല്ലാം പൊലീസ് നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു. നിരീക്ഷണത്തിലാക്കിയവരിൽ മുൻ പൂജാരിയായ ബിപിനും ഉൾപ്പെട്ടിരുന്നു. ഇയാളെ രഹസ്യമായി നിരീക്ഷിച്ചും മറ്റും നടത്തിയ ശാസ്ത്രിയമായ അന്വേഷണത്തിലാണ് ബിപിൻ തന്നെയാണ് മോഷ്ടാവ് എന്ന് കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം ബിപിനെ വയനാട് മീനങ്ങാടിയിൽ നിന്ന് മീനങ്ങാടി പൊലീസിന്റെ കൂടി സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ചേർപ്പ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

Content Highlight: priest held for stealing gold ornament from temple in irinjalakuda

Next TV

Related Stories
അടിവസ്ത്രത്തില്‍ പ്രത്യേക അറ, പരിശോധിച്ചപ്പോള്‍ പേസ്റ്റ് രൂപത്തില്‍ രണ്ട് കോടിയുടെ സ്വര്‍ണം, കോഴിക്കോട് സ്വദേശി അറസ്റ്റില്‍

Jul 24, 2026 07:44 PM

അടിവസ്ത്രത്തില്‍ പ്രത്യേക അറ, പരിശോധിച്ചപ്പോള്‍ പേസ്റ്റ് രൂപത്തില്‍ രണ്ട് കോടിയുടെ സ്വര്‍ണം, കോഴിക്കോട് സ്വദേശി അറസ്റ്റില്‍

അബുദാബിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് ഏകദേശം രണ്ട് കോടി രൂപ വിലവരുന്ന 24 കാരറ്റ് സ്വർണവും...

Read More >>
കോഴിക്കോട് രാമനാട്ടുകരയിൽ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 24, 2026 06:45 PM

കോഴിക്കോട് രാമനാട്ടുകരയിൽ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് രാമനാട്ടുകര KT പ്ലാസ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ പാലക്കാട് സ്വദേശി ശ്രീരാമിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫറോക്ക് പോലീസ് അന്വേഷണം...

Read More >>
വിലങ്ങാട് ദുരന്തം: അവഗണനയിൽ പ്രതിഷേധിച്ച് ജൂലൈ 30ന് ഏകദിന സത്യാഗ്രഹം; കലക്ടറേറ്റിന് മുന്നിൽ എൽഡിഎഫ് ജനപ്രതിനിധികൾ

Jul 24, 2026 06:43 PM

വിലങ്ങാട് ദുരന്തം: അവഗണനയിൽ പ്രതിഷേധിച്ച് ജൂലൈ 30ന് ഏകദിന സത്യാഗ്രഹം; കലക്ടറേറ്റിന് മുന്നിൽ എൽഡിഎഫ് ജനപ്രതിനിധികൾ

വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നുള്ള നിർമ്മാണ നിരോധനവും നഷ്ടപരിഹാര കാലതാമസവും ചൂണ്ടിക്കാട്ടി വാണിമേൽ പഞ്ചായത്ത് എൽഡിഎഫ് ജനപ്രതിനിധികൾ...

Read More >>
adimage
കോഴിക്കോട് മുക്കത്ത് സ്കൂൾ വിട്ട് മടങ്ങവേ കുട്ടി ഓട്ടോയിൽ നിന്ന് തെറിച്ച് വീണു; ലോറി തലയിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസുകാരൻ മരിച്ചു

Jul 24, 2026 06:41 PM

കോഴിക്കോട് മുക്കത്ത് സ്കൂൾ വിട്ട് മടങ്ങവേ കുട്ടി ഓട്ടോയിൽ നിന്ന് തെറിച്ച് വീണു; ലോറി തലയിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസുകാരൻ മരിച്ചു

കോഴിക്കോട് മുക്കത്ത് ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ 7 വയസ്സുകാരന്റെ തലയിലൂടെ ലോറി കയറി മരണം. മണാശ്ശേരി ഗവ. യു.പി സ്കൂൾ വിദ്യാർത്ഥി അമൽ ആണ്...

Read More >>
'സിപിഎമ്മിൽ അടിമുടി മാറ്റം, മേൽത്തട്ട് മുതൽ താഴെത്തട്ട് വരെ അഭിപ്രായങ്ങൾ തേടി'; പാർട്ടി പുതുക്കിപ്പണിയുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

Jul 24, 2026 04:59 PM

'സിപിഎമ്മിൽ അടിമുടി മാറ്റം, മേൽത്തട്ട് മുതൽ താഴെത്തട്ട് വരെ അഭിപ്രായങ്ങൾ തേടി'; പാർട്ടി പുതുക്കിപ്പണിയുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

സിപിഎമ്മിൽ അടിമുടി മാറ്റം വരുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ മാറ്റങ്ങൾ ചർച്ച ചെയ്യും. സെപ്റ്റംബറിൽ...

Read More >>
പ്രിയദര്‍ശിനി ബസില്‍ വന്‍ തട്ടിപ്പ്; സ്ത്രീകളുടെ സൗജന്യ ടിക്കറ്റ് പുരുഷന്‍മാര്‍ക്ക് നല്‍കി പണം തട്ടുന്നതായി പരാതി, കണ്ടക്ടർക്ക് സസ്‌പെൻഷൻ

Jul 24, 2026 04:54 PM

പ്രിയദര്‍ശിനി ബസില്‍ വന്‍ തട്ടിപ്പ്; സ്ത്രീകളുടെ സൗജന്യ ടിക്കറ്റ് പുരുഷന്‍മാര്‍ക്ക് നല്‍കി പണം തട്ടുന്നതായി പരാതി, കണ്ടക്ടർക്ക് സസ്‌പെൻഷൻ

കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസുകളില്‍ സ്ത്രീകളുടെ സൗജന്യ സീറോ വാല്യൂ ടിക്കറ്റ് പുരുഷന്‍മാര്‍ക്ക് നല്‍കി പണം തട്ടുന്നു. പരാതി വ്യാപകം....

Read More >>
Top Stories

adimage adimage