---
title: "കണ്ണൂരിൽ റോഡ് മുറിച്ചുകടക്കവെ ബുള്ളറ്റ് തട്ടി പരിക്കേറ്റ് ചികില്‍സയിലായിരുന്ന കെ.എം.സി.സി നേതാവ് മരിച്ചു"
english_title: "KMCC leader dies after being injured in bullet while crossing road in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314349/kmcc-leader-dies-after-being-injured-in-bullet-while-crossing-road-in-kannur"
published_at: "2025-09-12T11:32:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68c3b854eb067_hjhg.jpg"
keywords: []
---

# കണ്ണൂരിൽ റോഡ് മുറിച്ചുകടക്കവെ ബുള്ളറ്റ് തട്ടി പരിക്കേറ്റ് ചികില്‍സയിലായിരുന്ന കെ.എം.സി.സി നേതാവ് മരിച്ചു

> **Lead Summary:** **പരിയാരം(കണ്ണൂർ): ( **[www.truevisionnews.com]** )** റോഡ് മുറിച്ചുകടക്കവെ ബുള്ളറ്റ് ബൈക്ക് തട്ടി പരിക്കേറ്റ് ചികില്‍സയിലായിരുന്ന കെ.എം.സി.സി നേതാവ് മരിച്ചു. കൂത്തുപറമ്പ് പെരിങ്ങത്തൂര്‍ പുല്ലൂക്കര സൈഫ് നഗര്‍ ചന്ദനപുറത്ത് സി.പി സലീം ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി കെ.എസ്.ടി.പി റോഡിലായിരുന്നു അപകടം.

## Article Content

**പരിയാരം(കണ്ണൂർ): ( **[www.truevisionnews.com]** )** റോഡ് മുറിച്ചുകടക്കവെ ബുള്ളറ്റ് ബൈക്ക് തട്ടി പരിക്കേറ്റ് ചികില്‍സയിലായിരുന്ന കെ.എം.സി.സി നേതാവ് മരിച്ചു. കൂത്തുപറമ്പ് പെരിങ്ങത്തൂര്‍ പുല്ലൂക്കര സൈഫ് നഗര്‍ ചന്ദനപുറത്ത് സി.പി സലീം ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി കെ.എസ്.ടി.പി റോഡിലായിരുന്നു അപകടം.

കുടുംബസമേതം കുമ്പളയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ ഭക്ഷണം കഴിക്കാനായി വാഹനം നിര്‍ത്തി റോഡ് മുറിച്ചുകടക്കെ അമിതവേഗതയിലെത്തിയ ബൈക്ക് സലീമിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വിളയാങ്കോട് സ്വദേശി ഓടിച്ച ബൈക്ക് നിര്‍ത്താതെ പോയെങ്കിലും പോലീസ് പിറ്റേന്നുതന്നെ ബൈക്ക് പിടികൂടി.

ഭാര്യ: ജസീല. മക്കള്‍ : ജസീര്‍. ജഫ്ന, സന ഫാത്തിമ. പരേതനായ മുഹമ്മദിന്റെയും ഇല്ലത്ത് കുഞ്ഞാമിയുടെയും മകനാണ്.

സഹോദരങ്ങള്‍: നിസാര്‍ ( കുവൈത്ത് കെ.എം സി സി കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് ) ജാഫര്‍ ( സൗദി അറേബ്യ), മൈമൂന പെരിങ്ങത്തൂര്‍.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314349/kmcc-leader-dies-after-being-injured-in-bullet-while-crossing-road-in-kannur)