---
title: "നിർണായക കണ്ടെത്തൽ, കോഴിക്കോട് വിജില്‍ കൊലപാതക കേസ്; ചതുപ്പിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി, മൃതദേഹം കെട്ടി താഴ്ത്തിയ കല്ലുകളും കിട്ടി"
english_title: "Crucial discovery in Kozhikode murder case Bone believed to be Vigil's found"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314340/crucial-discovery-in-kozhikode-murder-case-bone-believed-to-be-vigils-found"
published_at: "2025-09-12T11:05:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3b168919ba_hh.jpg"
keywords: []
---

# നിർണായക കണ്ടെത്തൽ, കോഴിക്കോട് വിജില്‍ കൊലപാതക കേസ്; ചതുപ്പിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി, മൃതദേഹം കെട്ടി താഴ്ത്തിയ കല്ലുകളും കിട്ടി

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്‍ വിജില്‍ തിരോധാന കേസില്‍ നിർണായക കണ്ടെത്തൽ. സരോവരത്ത് നടത്തുന്ന തെരച്ചില്‍ വിജിലിന്‍റേതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. ഏഴാം ദിവസത്തെ തെരച്ചിലിലാണ് മൃതദേഹ മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. അസ്ഥിഭാഗങ്ങളാണ് ലഭിച്ചത്. സരോവരത്തെ ചതുപ്പിൽ നിന്ന് മൃതദേഹം കെട്ടി താഴ്ത്തിയ കല്ലുകളും കിട്ടി. നേരത്തെ സുഹൃത്തുക്കള്‍ കുഴിച്ചുമൂടിയ വിജിലിന്റെ ഷൂ തിരച്ചിലില്‍ കണ്ടെത്തിയിരുന്നു. കോഴിക്കോട് സരോവരം പാര്‍ക്കിന് സമീപമുള്ള ചതുപ്പിലായിരുന്നു പരിശോധന.

## Article Content

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്‍ വിജില്‍ തിരോധാന കേസില്‍ നിർണായക കണ്ടെത്തൽ. സരോവരത്ത് നടത്തുന്ന തെരച്ചില്‍ വിജിലിന്‍റേതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. ഏഴാം ദിവസത്തെ തെരച്ചിലിലാണ് മൃതദേഹ മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. അസ്ഥിഭാഗങ്ങളാണ് ലഭിച്ചത്. സരോവരത്തെ ചതുപ്പിൽ നിന്ന് മൃതദേഹം കെട്ടി താഴ്ത്തിയ കല്ലുകളും കിട്ടി. നേരത്തെ സുഹൃത്തുക്കള്‍ കുഴിച്ചുമൂടിയ വിജിലിന്റെ ഷൂ തിരച്ചിലില്‍ കണ്ടെത്തിയിരുന്നു. കോഴിക്കോട് സരോവരം പാര്‍ക്കിന് സമീപമുള്ള ചതുപ്പിലായിരുന്നു പരിശോധന.

ഈ കേസില്‍ പ്രതികളായ നിഖിലിന്‍റേയും ദീപേഷിന്‍റേയും കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് നിർണായക കണ്ടെത്തൽ.

വെസ്റ്റ്ഹില്‍ സ്വദേശി വിജിലിന്റെ വുഡ്‌ലാന്‍ഡ് ഷൂ ചതുപ്പില്‍ നിന്ന് എലത്തൂര്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. ഷൂ വിജിലിന്റേതാണെന്ന് രണ്ടു പ്രതികളും സമ്മതിച്ചു. കഴിഞ്ഞ ആഴ്ച സരോവരം പാര്‍ക്കിനോട് ചേര്‍ന്ന് ചതുപ്പ് നിലത്ത് വെള്ളം വറ്റിച്ചും മണ്ണ് നീക്കിയും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

പിന്നീട് മഴയെ തുടര്‍ന്ന് ചതുപ്പില്‍ രണ്ട് മീറ്റര്‍ പൊക്കത്തില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തിരച്ചില്‍ നിര്‍ത്തുകയായിരുന്നു. കണ്ടെത്തിയ ഷൂ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. വിജിലിനെ 2019 മാര്‍ച്ചിലാണ് കാണാതായത്. ലഹരി ഉപയോഗത്തിനിടെ വിജില്‍ മരിച്ചെന്നും പിന്നീട് സരോവരത്ത് ചതുപ്പില്‍ മൃതദേഹം കെട്ടിത്താഴ്ത്തി എന്നുമാണ് പ്രതികളുടെ മൊഴി. നിലവില്‍ പേരാണ് കേസിലെ പ്രതികള്‍. ഒരാള്‍ കൂടി പിടിയിലാവാനുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314340/crucial-discovery-in-kozhikode-murder-case-bone-believed-to-be-vigils-found)