---
title: "വയനാട് വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് നേരെ പീഡന ശ്രമമെന്ന് പരാതി"
english_title: "Complaint of attempted harassment against a female Beat Forest Officer in Wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314332/complaint-of-attempted-harassment-against-a-female-beat-forest-officer-in-wayanad"
published_at: "2025-09-12T10:52:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3ae21c217e_ghg.jpg"
keywords: []
---

# വയനാട് വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് നേരെ പീഡന ശ്രമമെന്ന് പരാതി

> **Lead Summary:** **വയനാട്: ( **[www.truevisionnews.com]** ) ** വയനാട് ഫോറസ്റ്റ് ഓഫീസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. വനം വകുപ്പ് ഉദ്യോഗസ്ഥയാണ് സംഭവത്തിൽ പൊലീസിന് പരാതി നൽകിയത്. സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിനെതിരെയാണ് പരാതി. തുടർന്ന് പടിഞ്ഞാറത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രതീഷ് കുമാറിനെ കൽപ്പറ്റയിലേക്ക് സ്ഥലം മാറ്റിയതായി നോർത്ത് വയനാട് ഡിഎഫ്ഒ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര അന്വേഷണവും ആരംഭിച്ചു.

## Article Content

**വയനാട്: ( **[www.truevisionnews.com]** ) ** വയനാട് ഫോറസ്റ്റ് ഓഫീസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. വനം വകുപ്പ് ഉദ്യോഗസ്ഥയാണ് സംഭവത്തിൽ പൊലീസിന് പരാതി നൽകിയത്. സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിനെതിരെയാണ് പരാതി. തുടർന്ന് പടിഞ്ഞാറത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രതീഷ് കുമാറിനെ കൽപ്പറ്റയിലേക്ക് സ്ഥലം മാറ്റിയതായി നോർത്ത് വയനാട് ഡിഎഫ്ഒ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര അന്വേഷണവും ആരംഭിച്ചു.

മറ്റൊരു സംഭവത്തിൽ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റിലായി . മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശിയായ പാലക്കാട്ട് വീട്ടില്‍ സൈനുദ്ദീനെ(42)യാണ് കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ബീച്ചിൽ വച്ച് പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലോഡ്‌ജിലെത്തിച്ച് പീഡിപ്പിച്ച കേസിൽ പീഡനത്തിന് ഇരയായ കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314332/complaint-of-attempted-harassment-against-a-female-beat-forest-officer-in-wayanad)