---
title: "തല്ലാൻ കൈപൊക്കുമ്പോൾ ഒന്ന് ചിന്തിക്കണ്ടേ .....; പുതിയ ഷർട്ടിൽ പേനകൊണ്ട് വരച്ചതിൽ ദേഷ്യം, ഭാര്യയെ തല്ലിയ ഭർത്താവിനെതിരേ കേസ്"
english_title: "Case filed against husband who beat his wife in anger over pen drawing on her new shirt."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314317/case-filed-against-husband-who-beat-his-wife-in-anger-over-pen-drawing-on-her-new-shirt"
published_at: "2025-09-12T09:09:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c39665baf76_husband.jpg"
keywords: []
---

# തല്ലാൻ കൈപൊക്കുമ്പോൾ ഒന്ന് ചിന്തിക്കണ്ടേ .....; പുതിയ ഷർട്ടിൽ പേനകൊണ്ട് വരച്ചതിൽ ദേഷ്യം, ഭാര്യയെ തല്ലിയ ഭർത്താവിനെതിരേ കേസ്

> **Lead Summary:** പുതിയ ഷർട്ടിൽ പേനകൊണ്ട് വരച്ചതിൽ പ്രകോപിതനായി ഭാര്യയെ തല്ലിയ ഭർത്താവിനെതിരേ കേസ്. മരുതടുക്കം ചെന്നിക്കുണ്ടിലെ യാഹ്യയ്ക്കെതിരേയാണ് കേസ്. നബിദിനത്തിൽ ഭാര്യയ്ക്കും മക്കൾക്കും പുതുവസ്ത്രം വാങ്ങാതെ യാഹ്യ മാത്രം കുപ്പായം വാങ്ങിയതാണ് പേനകൊണ്ട് വരയ്ക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു.

## Article Content

പുതിയ ഷർട്ടിൽ പേനകൊണ്ട് വരച്ചതിൽ പ്രകോപിതനായി ഭാര്യയെ തല്ലിയ ഭർത്താവിനെതിരേ കേസ്. മരുതടുക്കം ചെന്നിക്കുണ്ടിലെ യാഹ്യയ്ക്കെതിരേയാണ് കേസ്. നബിദിനത്തിൽ ഭാര്യയ്ക്കും മക്കൾക്കും പുതുവസ്ത്രം വാങ്ങാതെ യാഹ്യ മാത്രം കുപ്പായം വാങ്ങിയതാണ് പേനകൊണ്ട് വരയ്ക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു.

ഭാര്യ കെ.എ. നജീലയുടെ പരാതിയിൽ ബേഡകം പോലീസാണ് ബുധനാഴ്ച കേസെടുത്തത്. കല്ലടക്കുറ്റിയിൽ വാടകവീട്ടിൽ താമസിക്കുന്ന നജീലയെ കഴിഞ്ഞദിവസം വീട്ടിൽ തടഞ്ഞുനിർത്തി കൈകൊണ്ട് മുഖത്തും മുതുകിലും അടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് കേസ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314317/case-filed-against-husband-who-beat-his-wife-in-anger-over-pen-drawing-on-her-new-shirt)