---
title: "സിപിഎം കേന്ദ്ര കമ്മിറ്റി യോ​ഗം നാളെ, മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ ഇന്ന് ദില്ലിയിലെത്തും"
english_title: "CPM Central Committee meeting to begin in Delhi tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314308/cpm-central-committee-meeting-to-begin-in-delhi-tomorrow"
published_at: "2025-09-12T08:04:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3872e64ef7_cpm.jpg"
keywords: []
---

# സിപിഎം കേന്ദ്ര കമ്മിറ്റി യോ​ഗം നാളെ, മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ ഇന്ന് ദില്ലിയിലെത്തും

> **Lead Summary:** സിപിഎം കേന്ദ്ര കമ്മിറ്റി യോ​ഗം നാളെ ദില്ലിയിൽ തുടങ്ങും. മൂന്ന് ദിവസമായി ചേരുന്ന സിസി യോ​ഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ ഇന്ന് ദില്ലിയിലെത്തും.

## Article Content

സിപിഎം കേന്ദ്ര കമ്മിറ്റി യോ​ഗം നാളെ ദില്ലിയിൽ തുടങ്ങും. മൂന്ന് ദിവസമായി ചേരുന്ന സിസി യോ​ഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ ഇന്ന് ദില്ലിയിലെത്തും.

രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാനാണ് സിസി യോഗം. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം എന്നിവ യോ​ഗത്തിൽ ചർച്ചയാകും. കേരളത്തിൽ തദ്ദേ​ശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും യോ​ഗം വിലയിരുത്തിയേക്കും.

അതേസമയം സിപിഐ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് അതിരൂക്ഷ വിമർശനം. ബിനോയ് വിശ്വം വലിയ തോൽവി എന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. രാവിലെ ഒന്നും രാത്രി മറ്റൊന്നും പറയുന്ന സെക്രട്ടറി ചരിത്രത്തിലാദ്യമാണ്.

വാക്കിലും നിലപാടിലും വ്യക്തത ഇല്ലാത്ത സെക്രട്ടറിയെന്നും സിപിഐയുടെ രാഷ്ട്രീയ നിലപാട് പറയാൻ പോലും ബിനോയ് വിശ്വത്തിന് കഴിയുന്നില്ല എന്നും വിമർശിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314308/cpm-central-committee-meeting-to-begin-in-delhi-tomorrow)