---
title: "ജീവൻ ആണേ കൈയ്യിൽ ....! ഡോറിൽ വസ്ത്രം കുടുങ്ങി റോഡിൽ വീണ മൂന്നാം ക്ലാസുകാരിക്ക് ഗുരുതര പരിക്ക്; വിദ്യാർഥിനിയെ കൊണ്ട് ബസ്​ സഞ്ചരിച്ചത് അര കിലോമീറ്റർ"
english_title: "A third grade girl fell onto the road after her clothes got caught in the door causing serious injuriesThe bus carrying the student traveled half a kilometer"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314286/a-third-grade-girl-fell-onto-the-road-after-her-clothes-got-caught-in-the-door-causing-serious-injuriesthe-bus-carrying-the-student-traveled-half-a-kilometer"
published_at: "2025-09-12T06:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c37081c8c2a_WhatsApp_Image_2025-09-12_at_6.29.25_AM.jpeg"
keywords: []
---

# ജീവൻ ആണേ കൈയ്യിൽ ....! ഡോറിൽ വസ്ത്രം കുടുങ്ങി റോഡിൽ വീണ മൂന്നാം ക്ലാസുകാരിക്ക് ഗുരുതര പരിക്ക്; വിദ്യാർഥിനിയെ കൊണ്ട് ബസ്​ സഞ്ചരിച്ചത് അര കിലോമീറ്റർ

> **Lead Summary:** കടയ്ക്കൽ (കൊല്ലം): ഇറങ്ങുന്നതിനിടെ ഡോറിൽ വസ്ത്രംകുടുങ്ങി റോഡിൽ വീണ മൂന്നാം ക്ലാസുകാരിയെ വലിച്ചിഴച്ച് സ്കൂൾ ബസ്​ നീങ്ങിയത്​ അര കിലോമീറ്ററോളം. ഗുരുതര പരിക്കേറ്റ​ ചിതറ കുറക്കോട് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി അമീറ ഫാത്തിമയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

കടയ്ക്കൽ (കൊല്ലം): ഇറങ്ങുന്നതിനിടെ ഡോറിൽ വസ്ത്രംകുടുങ്ങി റോഡിൽ വീണ മൂന്നാം ക്ലാസുകാരിയെ വലിച്ചിഴച്ച് സ്കൂൾ ബസ്​ നീങ്ങിയത്​ അര കിലോമീറ്ററോളം. ഗുരുതര പരിക്കേറ്റ​ ചിതറ കുറക്കോട് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി അമീറ ഫാത്തിമയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകീട്ട്​ മൂന്നരയോടെ ചിതറ കാനൂർ-വളവുപച്ച റോഡിൽ മഹാദേവർ കുന്ന്​ കയറ്റത്തായിരുന്നു സംഭവം. വസ്ത്രം കുരുങ്ങിയതും വിദ്യാർഥിനി പുറത്തേക്ക് വീണതും ശ്രദ്ധിക്കാതെ ഡ്രൈവർ വാഹനം മുന്നോട്ടെടുത്തതാണ്​ അപകടകാരണം​. നാട്ടുകാർ ബഹളംവെച്ചതോടെയാണ്​ ഡ്രൈവർ വാഹനം നിർത്തിയത്​.

തുടർന്ന്​ കുട്ടിയെ കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക്​ ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. സ്കൂളിനുവേണ്ടി ഓടുന്ന സ്വകാര്യ ബസാണ്​ അപകടമുണ്ടാക്കിയത്​. ബസ്​ ചിതറ പൊലീസ്​ കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314286/a-third-grade-girl-fell-onto-the-road-after-her-clothes-got-caught-in-the-door-causing-serious-injuriesthe-bus-carrying-the-student-traveled-half-a-kilometer)