---
title: " സിസിടിവി എന്നാ സുമ്മാവാ....! പള്ളിയുടെ പ്രവേശന കവാടത്തിലെ നെയിം ബോർഡിൽ ഇരുമ്പ് കമ്പി കുത്തി കയറ്റി നശിപ്പിച്ചു, യുവാവ് പിടിയിൽ"
english_title: "Youth arrested for destroying name board at church entrance in Mannar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314272/youth-arrested-for-destroying-name-board-at-church-entrance-in-mannar"
published_at: "2025-09-11T20:49:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c2e8bb9d892_violance.jpg"
keywords: []
---

#  സിസിടിവി എന്നാ സുമ്മാവാ....! പള്ളിയുടെ പ്രവേശന കവാടത്തിലെ നെയിം ബോർഡിൽ ഇരുമ്പ് കമ്പി കുത്തി കയറ്റി നശിപ്പിച്ചു, യുവാവ് പിടിയിൽ

> **Lead Summary:** പള്ളിയുടെ പ്രവേശന കവാടത്തിലെ നെയിം ബോർഡ് നശിപ്പിച്ച യുവാവ് പിടിയിൽ. കുട്ടമ്പേരൂർ മുട്ടേൽ സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ പ്രവേശന കവാടത്തിലെ നെയിം ബോർഡിലാണ് യുവാവ് ഇരുമ്പ് കമ്പി കുത്തി കയറ്റിയത്. മാന്നാർ കുരട്ടിശ്ശേരി വിഷവർശേരിക്കര പാലപ്പറമ്പിൽ അർജുൻകുമാറിനെയാണ് മാന്നാർ പൊലീസ് പിടികൂടിയത്.

## Article Content

പള്ളിയുടെ പ്രവേശന കവാടത്തിലെ നെയിം ബോർഡ് നശിപ്പിച്ച യുവാവ് പിടിയിൽ. കുട്ടമ്പേരൂർ മുട്ടേൽ സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ പ്രവേശന കവാടത്തിലെ നെയിം ബോർഡിലാണ് യുവാവ് ഇരുമ്പ് കമ്പി കുത്തി കയറ്റിയത്. മാന്നാർ കുരട്ടിശ്ശേരി വിഷവർശേരിക്കര പാലപ്പറമ്പിൽ അർജുൻകുമാറിനെയാണ് മാന്നാർ പൊലീസ് പിടികൂടിയത്.

ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. അക്രമത്തിന്റെ ദൃശ്യങ്ങൾ പള്ളിയുടെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. മെയിൻ റോഡിലൂടെ എത്തിയ അർജുൻ ഇരുചക്ര വാഹനം വെയിറ്റിങ് ഷെഡിന് സമീപത്തായി ഒതുക്കി വെച്ച ശേഷം വളരെ സാവകാശത്തിലാണ് നെയിം ബോർഡിൽ ഇരുമ്പ് കമ്പി കുത്തി കയറ്റി നശിപ്പിക്കുന്നത്.

തുടർന്ന് മുണ്ട് മടക്കി ഉടുത്ത് വാഹനത്തിൽ കയറി മാന്നാർ ഭാഗത്തേക്ക് പോവുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി.ദൃശ്യങ്ങൾ അടക്കം മാനേജിങ് കമ്മിറ്റി മാന്നാർ പൊലീസ് സ്റ്റേഷൻ എസ്. എച്. ഒ. ക്ക് പരാതി നൽകിയിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അർജുൻകുമാറിനെ പിടികൂടുകയായിരുന്നു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314272/youth-arrested-for-destroying-name-board-at-church-entrance-in-mannar)