---
title: "കോഴിക്കോട് മുക്കത്തെ സ്പായിൽ കയറി അതിക്രമവും മോഷണവും; ഒരാൾ പിടിയിൽ"
english_title: "One arrested for trespassing and theft at a spa in Mukkam, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314268/one-arrested-for-trespassing-and-theft-at-a-spa-in-mukkam-kozhikode-new"
published_at: "2025-09-11T20:18:00+05:30"
category: "Kozhikode"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c2e23999218_ghghgliyuyuy.jpg"
keywords: []
---

# കോഴിക്കോട് മുക്കത്തെ സ്പായിൽ കയറി അതിക്രമവും മോഷണവും; ഒരാൾ പിടിയിൽ

> **Lead Summary:** കോഴിക്കോട്: മുക്കം അഗസ്ത്യമുഴിയിലെ മൂൺലൈറ്റ് സ്പായിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അരീക്കോട് സ്വദേശിയായ മുഹമ്മദ് ആഷിക്ക് ആണ് മുക്കം പോലീസിൻ്റെ പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കേസുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയായ മുഹമ്മദ് റിൻഷാദിനായി പോലീസ് തിരച്ചിൽ തുടരുകയാണ്.

## Article Content

കോഴിക്കോട്: മുക്കം അഗസ്ത്യമുഴിയിലെ മൂൺലൈറ്റ് സ്പായിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അരീക്കോട് സ്വദേശിയായ മുഹമ്മദ് ആഷിക്ക് ആണ് മുക്കം പോലീസിൻ്റെ പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കേസുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയായ മുഹമ്മദ് റിൻഷാദിനായി പോലീസ് തിരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ ജൂണ്‍ 12നാണ് മുക്കം അഗസ്ത്യമുഴിയിലെ സ്പായില്‍ ഇരുവരും ചേര്‍ന്ന് അക്രമം നടത്തിയത്. സ്ഥാപനത്തിലെ സിസിടിവിയും കംപ്യൂട്ടര്‍ മോണിറ്ററും നശിപ്പിച്ച ഇവര്‍ അവിടെയുണ്ടായിരുന്ന മൊബൈല്‍ ഫോണും പണവും കവരുകയും ചെയ്തു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം സ്ഥാപന ഉടമ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മുക്കം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

മുഹമ്മദ് ആഷിക്ക് കഴിഞ്ഞ ദിവസം മുക്കത്ത് എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇയാള്‍ ബൈക്കില്‍ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. ഇയാളെ പിന്തുടര്‍ന്ന പൊലീസ് അരീക്കോട്ടെ അല്‍നാസ് ആശുപത്രിക്ക് സമീപം വച്ച് പിടികൂടുകയായിരുന്നു. മുക്കം എസ്‌ഐ സന്തോഷ് കുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ റഫീഖ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീസ്, ജോഷി എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314268/one-arrested-for-trespassing-and-theft-at-a-spa-in-mukkam-kozhikode-new)