---
title: "രണ്ടാം ഭാര്യയെയും കാമുകനെയും കൊലപ്പെടുത്തി; അറുത്തെടുത്ത തലകളുമായി ജയിലിലെത്തി കീഴടങ്ങി 60 വയസുകാരൻ"
english_title: "A 60-year-old man surrendered to the police after slitting the throats of his second wife and lover"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314259/a-60-year-old-man-surrendered-to-the-police-after-slitting-the-throats-of-his-second-wife-and-lover"
published_at: "2025-09-11T19:45:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c2d9d91ccb7_CRIME.jpg"
keywords: []
---

# രണ്ടാം ഭാര്യയെയും കാമുകനെയും കൊലപ്പെടുത്തി; അറുത്തെടുത്ത തലകളുമായി ജയിലിലെത്തി കീഴടങ്ങി 60 വയസുകാരൻ

> **Lead Summary:** രണ്ടാം ഭാര്യയെയും കാമുകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജയിലിലെത്തി കീഴടങ്ങി 60 വയസുകാരൻ. തമിഴ്നാട് കള്ളക്കുറിച്ചിയിൽ മലൈക്കൊട്ടാലം ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മരംവെട്ടു തൊഴിലാളിയായ കൊലാഞ്ചി ആണ് ഭാര്യ ലക്ഷ്മി , ലക്ഷ്മിയുടെ കാമുകൻ തങ്കരാജു എന്നിവരെ കൊലപ്പെടുത്തിയത്. കൊലാഞ്ചിയുടെ രണ്ടാം ഭാര്യയാണ് ലക്ഷ്മി.

## Article Content

രണ്ടാം ഭാര്യയെയും കാമുകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജയിലിലെത്തി കീഴടങ്ങി 60 വയസുകാരൻ. തമിഴ്നാട് കള്ളക്കുറിച്ചിയിൽ മലൈക്കൊട്ടാലം ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മരംവെട്ടു തൊഴിലാളിയായ കൊലാഞ്ചി ആണ് ഭാര്യ ലക്ഷ്മി , ലക്ഷ്മിയുടെ കാമുകൻ തങ്കരാജു എന്നിവരെ കൊലപ്പെടുത്തിയത്. കൊലാഞ്ചിയുടെ രണ്ടാം ഭാര്യയാണ് ലക്ഷ്മി.

ലക്ഷ്മിയും തങ്കരാജും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംശയമുണ്ടായിരുന്ന കൊലാഞ്ചി ദൂരസ്ഥലത്തു പോകുന്നെന്ന വ്യാജേന വീട്ടിൽനിന്ന് ഇറങ്ങുകയായിരുന്നു. തുടർന്ന് കൊലാഞ്ചി വീട്ടിൽ തിരികെയെത്തുമ്പോൾ ലക്ഷ്മിയെയും തങ്കരാജുവിനെയും സംശയാസ്പദമായ സാഹചര്യത്തിൽ ടെറസിൽവച്ചു കണ്ടു. ഇതോടെ അരിവാൾ ഉപയോഗിച്ച് ഇരുവരെയും കൊലാഞ്ചി കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് ലക്ഷ്മിയുടെയും തങ്കരാജുവിന്റെയും അറുത്തെടുത്ത തലകളുമായി കൊലാഞ്ചി വെല്ലൂർ സെൻട്രൽ ജയിലിലെത്തി കീഴടങ്ങി. ജയിൽ അധികൃതർ കൊലാഞ്ചിയെ ജില്ലാ പൊലീസ് അധികൃതരെ ഏൽപിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലാഞ്ചിയുടെയും ലക്ഷ്മിയുടെയും 3 മക്കളെ പൊലീസ് ബന്ധുക്കളുടെ സംരക്ഷണയിലേൽപിച്ചു. കൊലാഞ്ചിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314259/a-60-year-old-man-surrendered-to-the-police-after-slitting-the-throats-of-his-second-wife-and-lover)