---
title: "ചായക്കടയിലെ അതെ രുചിയിൽ നല്ല മൊരിഞ്ഞ വട..... ഉഴുന്ന് ചേർക്കാതെ വട ഉണ്ടാക്കാം; റവ അല്ല, പകരം ഇതുമതി, തയ്യാറാക്കി നോക്കാം ....!"
english_title: "chayakkada style tasty crispy vada recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314244/chayakkada-style-tasty-crispy-vada-recipe"
published_at: "2025-09-11T18:06:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c2c2b2147c4_uiyu.jpg"
keywords: []
---

# ചായക്കടയിലെ അതെ രുചിയിൽ നല്ല മൊരിഞ്ഞ വട..... ഉഴുന്ന് ചേർക്കാതെ വട ഉണ്ടാക്കാം; റവ അല്ല, പകരം ഇതുമതി, തയ്യാറാക്കി നോക്കാം ....!

> **Lead Summary:** **( **[www.truevisionnews.com]** )** നല്ല ചൂട് ചായയ്ക്ക് മൊരിഞ്ഞ ഉഴുന്നുവടയും പരിപ്പ് വടയും പഴംപൊരിയും ഉണ്ടെങ്കിൽ സംഗതി സൂപ്പറാണ്. എണ്ണപലഹാരങ്ങൾ കടയിൽ നിന്നും വാങ്ങാതെ വീട്ടിൽ തന്നെ തയാറാക്കാവുന്നതുമാണ്. ആവിപൊങ്ങുന്ന മസാല ദോശയുടെ അരികുപറ്റി ഇരിക്കാൻ അവകാശമുള്ളവൻ. മറ്റൊരു വടയും ആ സ്ഥാനത്ത് നമ്മൾ കണ്ടിട്ടില്ല.

## Article Content

**( **[www.truevisionnews.com]** )** നല്ല ചൂട് ചായയ്ക്ക് മൊരിഞ്ഞ ഉഴുന്നുവടയും പരിപ്പ് വടയും പഴംപൊരിയും ഉണ്ടെങ്കിൽ സംഗതി സൂപ്പറാണ്. എണ്ണപലഹാരങ്ങൾ കടയിൽ നിന്നും വാങ്ങാതെ വീട്ടിൽ തന്നെ തയാറാക്കാവുന്നതുമാണ്. ആവിപൊങ്ങുന്ന മസാല ദോശയുടെ അരികുപറ്റി ഇരിക്കാൻ അവകാശമുള്ളവൻ. മറ്റൊരു വടയും ആ സ്ഥാനത്ത് നമ്മൾ കണ്ടിട്ടില്ല.

രൂപം കൊണ്ടും രുചികൊണ്ടും ആരെയും ആകർഷിക്കും. എണ്ണയിൽ മൊരിഞ്ഞ്, തവിട്ടു നിറത്തിൽ, വേപ്പിലത്തുമ്പ് പുറത്തേക്കു കാട്ടി, പതുപതുപ്പോടെ കൊതിപ്പിക്കുന്ന ഉഴുന്നുവട ദക്ഷിണേന്ത്യയുടെ സ്വന്തം പലഹാരമാണ്. മെദു വട എന്നാണ് ഉഴുന്നുവടയുടെ ശരിക്കുമുള്ള പേര്. മാർദവം എന്ന അർഥമുള്ള ‘മെദു’ എന്ന വാക്കിൽ നിന്നാണ് അതുണ്ടായത്.

നല്ല മൊരിഞ്ഞ വട ഉണ്ടാക്കിയാലോ? അതും ഉഴുന്ന് ചേർക്കാതെ ഗോതമ്പ് കൊണ്ടുള്ള വട. രുചിയേറുംമെന്ന് ഒരിക്കൽ കഴിച്ചവർക്ക് മനസ്സിലാകും. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.

സവാളയും പച്ചമുളകും ഇഞ്ചിയും പച്ചമുളകും ചെറുതായി അരിഞ്ഞെടുക്കാം. അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും കറിവേപ്പിലയും കുരുമുളകും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ശേഷം അതിലേക്ക് ആവശ്യത്തിനുള്ള ഗോതമ്പ്പൊടിയും തൈരും നുള്ള് ബേക്കിങ് സോഡയും ഇത്തിരി വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കണം.

അധികം വെള്ളം കൂടിപോകാതെ ശ്രദ്ധിക്കണം. ഇനി പാനിൽ വെളിച്ചെണ്ണ ചേർത്ത് ചൂടാകുമ്പോൾ മാവിൽ നിന്നും വടയുടെ ആകൃതിയിൽ ആക്കി എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാം. രുചിയൂറും ഗോതമ്പ് വട റെഡി. ഇനി ഈ രീതിയിൽ വട തയാറാക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314244/chayakkada-style-tasty-crispy-vada-recipe)