---
title: "ദേശീയപാത നിർമ്മാണത്തിനിടെ ക്രെയിനിൽ നിന്ന്  മാൻ ബാസ്കറ്റ് പൊട്ടിവീണു;  വടകരയിലെ യുഎൽസിസി തൊഴിലാളികൾ  മരിച്ചു"
english_title: "Two workers died after a crane collapsed during national highway construction work in Mogral."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314196/two-workers-died-after-a-crane-collapsed-during-national-highway-construction-work-in-mogral-new-"
published_at: "2025-09-11T14:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c2999eaf3a6_ulcc_accident.jpg"
keywords: []
---

# ദേശീയപാത നിർമ്മാണത്തിനിടെ ക്രെയിനിൽ നിന്ന്  മാൻ ബാസ്കറ്റ് പൊട്ടിവീണു;  വടകരയിലെ യുഎൽസിസി തൊഴിലാളികൾ  മരിച്ചു

> **Lead Summary:** **കാസര്‍കോട്: **മൊഗ്രാലില്‍ ദേശീയപാത നിര്‍മാണപ്രവൃത്തികള്‍ക്കിടെ ക്രെയിന്‍ മാൻ ബാസ്കറ്റ് പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. വടകര സ്വദേശികളായ അക്ഷയ്, അശ്വിൻ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

## Article Content

**കാസര്‍കോട്: **മൊഗ്രാലില്‍ ദേശീയപാത നിര്‍മാണപ്രവൃത്തികള്‍ക്കിടെ ക്രെയിന്‍ മാൻ ബാസ്കറ്റ് പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. വടകര സ്വദേശികളായ അക്ഷയ്, അശ്വിൻ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാത 66-ല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം.

ക്രെയിനിൽ നിന്ന് മാൻ ബാസ്കറ്റ് പൊട്ടി താഴേക്ക് വീഴുകയായിരുന്നു . അക്ഷയ് തൽക്ഷണം മരിക്കുകയും ഗുരുതരമായി പരിക്കേറ്റ അശ്വിനെ മംഗലാപുരത്തെ ആശുപത്രിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314196/two-workers-died-after-a-crane-collapsed-during-national-highway-construction-work-in-mogral-new-)