---
title: " എന്നും ഒരേ കറിയാണോ വീട്ടിൽ ഉണ്ടാക്കുന്നത്? ഇന്ന്  'മുലൂക്കിയ കറി' ഒന്ന് തയ്യാറാക്കി നോക്കൂ ...."
english_title: "How to prepare mulukiya curry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314182/how-to-prepare-mulukiya-curry"
published_at: "2025-09-11T13:22:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c280470fb5d_mulukkiya.jpg"
keywords: []
---

#  എന്നും ഒരേ കറിയാണോ വീട്ടിൽ ഉണ്ടാക്കുന്നത്? ഇന്ന്  'മുലൂക്കിയ കറി' ഒന്ന് തയ്യാറാക്കി നോക്കൂ ....

> **Lead Summary:** പലതരം പച്ചക്കറികൾ നമ്മൾ കഴിച്ചിട്ടുണ്ടെങ്കിലും മുലൂക്കിയ പൊതുവെ ആരും അധികം കഴിച്ചുകാണില്ല . മധ്യപൂര്‍വേഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യാപക പ്രചാരത്തിലുള്ള പച്ചക്കറിയിനത്തില്‍ പെട്ട ഒരു സസ്യമാണ് മുലൂക്കിയ. മുലൂക്കിയ കറി ഇല കൊണ്ട് തയാറാക്കാവുന്ന ഏറ്റവും ജനപ്രിയ വിഭവമാണ്. ഇന്ന് നമുക്ക് മുലൂക്കിയ കറി ഉണ്ടാക്കുന്നത് എങ്ങനെയാണു എന്ന്‌ നോക്കിയാലോ ....

## Article Content

പലതരം പച്ചക്കറികൾ നമ്മൾ കഴിച്ചിട്ടുണ്ടെങ്കിലും മുലൂക്കിയ പൊതുവെ ആരും അധികം കഴിച്ചുകാണില്ല . മധ്യപൂര്‍വേഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യാപക പ്രചാരത്തിലുള്ള പച്ചക്കറിയിനത്തില്‍ പെട്ട ഒരു സസ്യമാണ് മുലൂക്കിയ. മുലൂക്കിയ കറി ഇല കൊണ്ട് തയാറാക്കാവുന്ന ഏറ്റവും ജനപ്രിയ വിഭവമാണ്. ഇന്ന് നമുക്ക് മുലൂക്കിയ കറി ഉണ്ടാക്കുന്നത് എങ്ങനെയാണു എന്ന്‌ നോക്കിയാലോ ....

**വേണ്ട സാധനങ്ങൾ**

*മുലൂക്കിയ ഇല *

*സവാള*

*തക്കാളി *

*മല്ലിയില*

*മാഗി സ്ക്യൂബ് *

*എണ്ണ *

*മല്ലിപ്പൊടി *

*വെളുത്തുള്ളി പേസ്​റ്റ്​ *

*നെയ്യ് *

*പച്ചമുളക് *

**തയ്യാറാക്കേണ്ട വിധം**

*ആദ്യം തന്നെ ചെറിയ പാത്രമെടുത്ത് അടുപ്പില്‍ വെച്ച ശേഷം എണ്ണ ഒഴിച്ച് ചൂടാക്കണം. നന്നായി അരിഞ്ഞുവെച്ച ഉള്ളിയും ഒരു തക്കാളിയും കുറച്ച്​ മല്ലിയിലയും പച്ചമുളകും ഒരു സ്​പൂൺ വെളുത്തുള്ളി പേസ്​റ്റുമിട്ട്​ മൂപ്പിക്കണം.*

*മുലൂക്കിയ ഇല നന്നായി കഴുകി മിക്സിയിലിട്ട് അരച്ച് കുഴമ്പ് പരുവമാക്കിയത് അതിലേക്ക് ഒഴിക്കണം. പിന്നെ മാഗി സ്കൂബും ഉപ്പും ചേര്‍ക്കണം. കുഴമ്പു പരുവം മാറുന്നതു വരെ ചൂടാക്കിയ വെള്ളം ഒഴിക്കണം. അതിനുശേഷം 10 മിനിറ്റ്​ തിളപ്പിക്കണം. ശേഷം വെളുത്തുള്ളിയും മല്ലിപ്പൊടിയും മല്ലിയിലയും നെയ്യില്‍ വാട്ടിയിട്ട് കറിയുടെ മുകളില്‍ ഒഴിക്കും. മുലൂക്കിയ കറി റെഡി.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314182/how-to-prepare-mulukiya-curry)