---
title: "ജീവനായി കുതിപ്പ്; ഐസക്ക് ജോര്‍ജിന്റെ ഹൃദയവുമായി എയർ ആമ്പുലൻസ് കൊച്ചിയിലേക്ക് പറന്നു"
english_title: "An air ambulance carrying a heart is taking off again in Thiruvananthapuram."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314177/an-air-ambulance-carrying-a-heart-is-taking-off-again-in-thiruvananthapuram"
published_at: "2025-09-11T12:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c279a91e20b_dr.jpg"
keywords: []
---

# ജീവനായി കുതിപ്പ്; ഐസക്ക് ജോര്‍ജിന്റെ ഹൃദയവുമായി എയർ ആമ്പുലൻസ് കൊച്ചിയിലേക്ക് പറന്നു

> **Lead Summary:** ഹൃദയവുമായി ഒരു എയര്‍ ആംബുലൻസ് വീണ്ടും തിരുവനന്തപുരത്ത് നി്നന് പറന്നുയരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നാണ് ഹൃദയവും വഹിച്ചുകൊണ്ടുള്ള എയര്‍ ആംബുലന്‍സ് പറന്നുയരുന്നത്.

## Article Content

ഹൃദയവുമായി ഒരു എയര്‍ ആംബുലൻസ് വീണ്ടും തിരുവനന്തപുരത്ത് നി്നന് പറന്നുയരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നാണ് ഹൃദയവും വഹിച്ചുകൊണ്ടുള്ള എയര്‍ ആംബുലന്‍സ് പറന്നുയരുന്നത്.

അപകടത്തിൽ പരിക്കേറ്റ് മരിച്ച 33 വയസുകാരൻ കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയമാണ് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 28കാരനായ അങ്കമാലി സ്വദേശി അജിൻ ഏലിയാസിന് നൽകുന്നത്. കിംസ് ആശുപത്രിയിൽ നിന്നും ആംബുലൻസ് മാർഗ്ഗം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച ശേഷമാകും എയർ ആംബുലൻസ് വഴി ഹൃദയം കൊച്ചിക്ക് കൊണ്ടുപോകുക.

ആറ് അവയവങ്ങളാണ് ഐസക് ദാനം ചെയ്യുന്നത്. രണ്ട് വൃക്ക, ഹൃദയം, കരൾ, രണ്ട് കോർണിയ എന്നിവയാണ് ദാനം ചെയ്തത്. ക‍ഴിഞ്ഞ ആറാം തീയതിയാണ് കൊല്ലം കൊട്ടാരക്കരയിൽ വെച്ച് ഐസക് ജോർജ് വാഹനാപകടത്തിൽപ്പെട്ടത്. ഏഴാം തീയതി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിക്കുകയും മൂന്ന് ദിവസം വെൻ്റിലേറ്ററിൽ ക‍ഴിഞ്ഞു. ഇന്നലെ രാത്രിയോടെ മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് തൻ്റെ ആറ് അവയവങ്ങൾ ദാനം ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314177/an-air-ambulance-carrying-a-heart-is-taking-off-again-in-thiruvananthapuram)