---
title: "പൊലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി"
english_title: "Police officer found hanging kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314156/police-officer-found-hanging-kollam"
published_at: "2025-09-11T11:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c268b1979d2_dead.jpg"
keywords: []
---

# പൊലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി

> **Lead Summary:** പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഈസ്റ്റ് കല്ലട പൊലീസ് സ്റ്റേഷനിലെ സിപിഒ മുളവന ചൊക്കംക്കുഴി വിനീത് ഭവനില്‍ വിനീത് (ചന്തു 36) ആണ് മരിച്ചത്.

## Article Content

പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഈസ്റ്റ് കല്ലട പൊലീസ് സ്റ്റേഷനിലെ സിപിഒ മുളവന ചൊക്കംക്കുഴി വിനീത് ഭവനില്‍ വിനീത് (ചന്തു 36) ആണ് മരിച്ചത്.

വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം കണ്ടത്. മരണ കാരണം വ്യക്തമല്ല. സാമ്പത്തിക ബാധ്യത ഉള്ളതായി ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്. കുണ്ടറ പൊലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

അതേസമയം പാലക്കാട് പുതുപ്പരിയാരത്ത് ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ഭർത്താവ് അനൂപിനെയും ബന്ധുക്കളെയും ഇന്നും പോലീസ് ചോദ്യം ചെയ്യും. ഇന്നലെ രാവിലെയാണ് മാട്ടുമന്ത സ്വദേശിനി മീരയെ ഭർത്താവ് അനൂപിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഒരു വർഷം മുമ്പാണ് വിവാഹം നടന്നത്. തന്നോടും ആദ്യ ഭർത്താവിലുള്ള തന്റെ കുഞ്ഞിനോടും അനൂപിന് സ്നേഹവും പരിഗണനയും കുറഞ്ഞെന്ന് കരുതുന്നതായി മീര ആത്മഹത്യക്കുറിപ്പിൽ പറയുന്നുണ്ട്. മീര ആത്മഹത്യ ചെയ്യില്ലെന്നും ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഹേമാംബിക നഗർ പൊലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുന്നത്.

താങ്കൾക്ക് ആരോടെങ്കിലും സംസാരിക്കണമെന്ന് തോന്നുന്നുണ്ടെങ്കിൽ, താഴെക്കൊടുത്തിട്ടുള്ള ഹെൽപ്‌ലൈൻ നമ്പറുകളിൽ വിളിക്കാവുന്നതാണ്. അവർക്ക് താങ്കളെ സഹായിക്കാൻ സാധിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314156/police-officer-found-hanging-kollam)