---
title: "വീട് വിട്ടിറങ്ങിയ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി, മൃതദേഹം കണ്ട് കുഴഞ്ഞുവീണ് പ്രദേശവാസിക്കും ദാരുണാന്ത്യം"
english_title: "Elderly man found dead after leaving home local resident collapses upon seeing body dies tragically"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314146/elderly-man-found-dead-after-leaving-home-local-resident-collapses-upon-seeing-body-dies-tragically"
published_at: "2025-09-11T11:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c260cc0b154_ggg.jpg"
keywords: []
---

# വീട് വിട്ടിറങ്ങിയ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി, മൃതദേഹം കണ്ട് കുഴഞ്ഞുവീണ് പ്രദേശവാസിക്കും ദാരുണാന്ത്യം

> **Lead Summary:** **ഇടുക്കി: ( **[www.truevisionnews.com]** ) ** പണിക്കൻകുടിയിൽ നിന്നും കാണാതായ വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൊട്ടനാനിക്കൽ തങ്കൻ ആണ് മരിച്ചത്. സമീപവാസിയുടെ പറമ്പിലെ കാപ്പിമരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തങ്കന്റെ മൃതദേഹം കണ്ട് പണിക്കൻകുടി സ്വദേശി ജോർളി കുഴഞ്ഞ് വീണ് മരിച്ചു. കുഴഞ്ഞുവീണ ഉടൻ ജോർളിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

**ഇടുക്കി: ( **[www.truevisionnews.com]** ) ** പണിക്കൻകുടിയിൽ നിന്നും കാണാതായ വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൊട്ടനാനിക്കൽ തങ്കൻ ആണ് മരിച്ചത്. സമീപവാസിയുടെ പറമ്പിലെ കാപ്പിമരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തങ്കന്റെ മൃതദേഹം കണ്ട് പണിക്കൻകുടി സ്വദേശി ജോർളി കുഴഞ്ഞ് വീണ് മരിച്ചു. കുഴഞ്ഞുവീണ ഉടൻ ജോർളിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രോഗബാധിതനായതിൽ മനംനൊന്തായിരുന്നു തങ്കൻ വീട് വിട്ട് ഇറങ്ങിയത്. കഴിഞ്ഞ മാസം 31 മുതലാണ് വയോധികനെ കാണാതായത്.

അതേസമയം കാണാതായ വിദ്യാര്‍ഥിയെ തണ്ണീര്‍മുക്കംബണ്ടിന് സമീപം വേമ്പനാട്ടുകായലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വൈക്കം കുടവെച്ചൂര്‍ പുതുചിറയില്‍ മനുവിന്റെയും ദീപയുടെയും മകന്‍ കാര്‍ത്തിക് (15) ആണ് മരിച്ചത്. വൈക്കം വല്ലകം സെയ്ന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിയാണ്.

ചൊവ്വാഴ്ച രാവിലെ മുതലാണ് കാര്‍ത്തിക്കിനെ കാണാതായത്. ബന്ധുക്കള്‍ സ്‌കൂളിന് മുമ്പിലായി കാര്‍ത്തിക്കിനെ കൊണ്ടുപോയിവിട്ടിരുന്നു. സ്‌കൂളില്‍നിന്ന് തിരികെ എത്തിയില്ല. തുടര്‍ന്ന് വൈക്കം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബുധനാഴ്ച രാവിലെ വൈക്കം പോലീസ് നടത്തിയ അന്വേഷണത്തില്‍ തണ്ണീര്‍മുക്കം ബണ്ടിന് നടുഭാഗത്തുനിന്നും കാര്‍ത്തിക്കിന്റെ ഒരുചെരുപ്പും ബാഗും മൊബൈല്‍ഫോണും കണ്ടെത്തി.

തുടര്‍ന്ന് വൈക്കം അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. സേന എത്തി കായലിന്റെ മധ്യഭാഗത്ത് സംശയംതോന്നിയ സ്ഥലത്ത് നടത്തിയ തിരച്ചിലില്‍ മറ്റൊരു ചെരുപ്പും കണ്ടെത്തി. വിശദമായ തിരച്ചിലില്‍ ഉച്ചയോടെ കാര്‍ത്തിക്കിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

ഓണപ്പരീക്ഷയ്ക്ക് മാര്‍ക്ക് കുറയുമോ എന്ന ഭയത്തിലായിരുന്നു കാര്‍ത്തിക്കെന്ന് പോലീസ് പറഞ്ഞു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314146/elderly-man-found-dead-after-leaving-home-local-resident-collapses-upon-seeing-body-dies-tragically)