---
title: "'കോളേജ് അച്ചടക്കത്തിന് വിരുദ്ധമായി പെരുമാറി', ടി.സി നൽകിയതിന് പിന്നാലെ കെട്ടിടത്തിൽ നിന്നും ചാടി, വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്"
english_title: "'Behaved against college discipline', student jumps from building after being given TC, seriously injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314136/behaved-against-college-discipline-student-jumps-from-building-after-being-given-tc-seriously-injured"
published_at: "2025-09-11T10:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c25c240807c_hospital.jpg"
keywords: []
---

# 'കോളേജ് അച്ചടക്കത്തിന് വിരുദ്ധമായി പെരുമാറി', ടി.സി നൽകിയതിന് പിന്നാലെ കെട്ടിടത്തിൽ നിന്നും ചാടി, വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

> **Lead Summary:** കോളേജ് കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. ചൂണ്ടച്ചേരി സെൻറ് ജോസഫ് എൻജിനീയറിങ് കോളേജിലെ കെട്ടിടത്തിൽ നിന്നും ചാടിയ രണ്ടാംവർഷ ഹോട്ടൽ മാനേജ്മെൻറ് വിദ്യാർത്ഥിക്കാണ് ഗുരുതരമായി പരിക്കേറ്റത്.

## Article Content

കോളേജ് കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. ചൂണ്ടച്ചേരി സെൻറ് ജോസഫ് എൻജിനീയറിങ് കോളേജിലെ കെട്ടിടത്തിൽ നിന്നും ചാടിയ രണ്ടാംവർഷ ഹോട്ടൽ മാനേജ്മെൻറ് വിദ്യാർത്ഥിക്കാണ് ഗുരുതരമായി പരിക്കേറ്റത്.

കോളേജിൽ നടന്ന ഓണാഘോഷ ചടങ്ങിനിടെ കോളേജ് അച്ചടക്കത്തിന് വിരുദ്ധമായി പെരുമാറിയ വിദ്യാർത്ഥിയെ ഇന്ന് വിളിച്ചു വരുത്തുകയും മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ടി.സി നൽകുകയും ചെയ്തു.

ഇതേതുടർന്ന് വിദ്യാർത്ഥി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. വിദ്യാർത്ഥിയുടെ ഇരുകാലുകളും ഒടിയുകയും നടുവിന് പരിക്കേൽക്കുകയും ചെയ്തു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314136/behaved-against-college-discipline-student-jumps-from-building-after-being-given-tc-seriously-injured)