---
title: "'തന്നെയും കുഞ്ഞിനെയും അനൂപ് അവ​ഗണിക്കുന്നു'; ആത്മഹത്യക്കുറിപ്പിൽ മീര, ഭർത്താവിനെയും ബന്ധുക്കളെയും ഇന്നും ചോദ്യം ചെയ്യും"
english_title: "Anoop is ignoring her and her child Meera says in suicide note will question her husband and relatives today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314130/anoop-is-ignoring-her-and-her-child-meera-says-in-suicide-note-will-question-her-husband-and-relatives-today"
published_at: "2025-09-11T10:34:00+05:30"
category: "Crime"
language: "ml"
image: "https://truevisionnews.com/image-uploads/68c258d546d5c_yyyy.jpg"
keywords: []
---

# 'തന്നെയും കുഞ്ഞിനെയും അനൂപ് അവ​ഗണിക്കുന്നു'; ആത്മഹത്യക്കുറിപ്പിൽ മീര, ഭർത്താവിനെയും ബന്ധുക്കളെയും ഇന്നും ചോദ്യം ചെയ്യും

> **Lead Summary:** **പാലക്കാട്: ( **[www.truevisionnews.com]** )** പാലക്കാട് പുതുപ്പരിയാരത്ത് ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ഭർത്താവ് അനൂപിനെയും ബന്ധുക്കളെയും ഇന്നും പോലീസ് ചോദ്യം ചെയ്യും. ഇന്നലെ രാവിലെയാണ് മാട്ടുമന്ത സ്വദേശിനി മീരയെ ഭർത്താവ് അനൂപിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

## Article Content

**പാലക്കാട്: ( **[www.truevisionnews.com]** )** പാലക്കാട് പുതുപ്പരിയാരത്ത് ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ഭർത്താവ് അനൂപിനെയും ബന്ധുക്കളെയും ഇന്നും പോലീസ് ചോദ്യം ചെയ്യും. ഇന്നലെ രാവിലെയാണ് മാട്ടുമന്ത സ്വദേശിനി മീരയെ ഭർത്താവ് അനൂപിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഒരു വർഷം മുമ്പാണ് വിവാഹം നടന്നത്. തന്നോടും ആദ്യ ഭർത്താവിലുള്ള തന്റെ കുഞ്ഞിനോടും അനൂപിന് സ്നേഹവും പരിഗണനയും കുറഞ്ഞെന്ന് കരുതുന്നതായി മീര ആത്മഹത്യക്കുറിപ്പിൽ പറയുന്നുണ്ട്. മീര ആത്മഹത്യ ചെയ്യില്ലെന്നും ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഹേമാംബിക നഗർ പൊലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുന്നത്.

താങ്കൾക്ക് ആരോടെങ്കിലും സംസാരിക്കണമെന്ന് തോന്നുന്നുണ്ടെങ്കിൽ, താഴെക്കൊടുത്തിട്ടുള്ള ഹെൽപ്‌ലൈൻ നമ്പറുകളിൽ വിളിക്കാവുന്നതാണ്. അവർക്ക് താങ്കളെ സഹായിക്കാൻ സാധിക്കും.

*ദിശ (DISHA) കേരളം: 1056 (ടോൾ ഫ്രീ)*

*VIMUKTI (വിമുക്തി) ലഹരി വിമുക്ത മിഷൻ കേരളം: 9061178080, 9061010065*

*മനസ് (MANAS) – മാനസികാരോഗ്യ സഹായ കേന്ദ്രം: 9447477544*

ഇതുകൂടാതെ, ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടുന്നതും നല്ലതാണ്. താങ്കളുടെ അടുത്തുള്ള ഒരു ഡോക്ടറെ കാണുകയോ അല്ലെങ്കിൽ അടുത്തുള്ള ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗവുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314130/anoop-is-ignoring-her-and-her-child-meera-says-in-suicide-note-will-question-her-husband-and-relatives-today)