---
title: "വിവാഹബന്ധം വേർപ്പെടുത്തിയവർ തമ്മിൽ ഒരുമിച്ചു, പിറകെ ഭാര്യയെ കാണാതായി; രണ്ട് മക്കളെയും കൊലപ്പെടുത്തി രണ്ടാം ഭർത്താവ്"
english_title: "Divorced couple reunites wife goes missing second husband kills five-year-old"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314110/divorced-couple-reunites-wife-goes-missing-second-husband-kills-five-year-old"
published_at: "2025-09-11T08:44:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c23ec720152_GG.jpg"
keywords: []
---

# വിവാഹബന്ധം വേർപ്പെടുത്തിയവർ തമ്മിൽ ഒരുമിച്ചു, പിറകെ ഭാര്യയെ കാണാതായി; രണ്ട് മക്കളെയും കൊലപ്പെടുത്തി രണ്ടാം ഭർത്താവ്

> **Lead Summary:** **നാഗർകോവിൽ: ( **[www.truevisionnews.com]** )** അഞ്ചുഗ്രാമത്തിനുസമീപം അഞ്ചുവയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ രണ്ടാം ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു. അഞ്ചുഗ്രാമത്തിനുസമീപം കുമാരപുരം തോപ്പൂർ സ്വദേശി ശെൽവ മധൻ ആണ് അറസ്റ്റിലായത്.

## Article Content

**നാഗർകോവിൽ: ( **[www.truevisionnews.com]** )** അഞ്ചുഗ്രാമത്തിനുസമീപം അഞ്ചുവയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ രണ്ടാം ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു. അഞ്ചുഗ്രാമത്തിനുസമീപം കുമാരപുരം തോപ്പൂർ സ്വദേശി ശെൽവ മധൻ ആണ് അറസ്റ്റിലായത്.

ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശെൽവ മധൻ, ഭർത്താവുമായി പിരിഞ്ഞ്‌ കുഞ്ഞുമായി കഴിഞ്ഞിരുന്ന ശെൽവിയെ രണ്ടാം വിവാഹം കഴിച്ചു. കഴിഞ്ഞമാസം ശെൽവിയെ വീട്ടിൽനിന്നു കാണാതായി. ഇതോടെ ശെൽവിയുടെ ആദ്യ ബന്ധത്തിലെ അഞ്ചുവയസ്സുകാരനായ മകനും രണ്ടാം വിവാഹത്തിലെ ഒന്നരവയസ്സുകാരനും ശെൽവ മധന്റെ പരിചരണത്തിലായി.

കഴിഞ്ഞ 31- ന് വീട്ടിൽനിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന്‌ നാട്ടുകാർ പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് അഞ്ചുവയസ്സുകാരൻ അഭിനവിനെ മരിച്ചനിലയിൽ കണ്ടത്. തൊട്ടടുത്ത് ഒന്നരവയസ്സുകാരനും ഉണ്ടായിരുന്നു. ഒളിവിലായിരുന്ന ശെൽവ മധനെ കഴിഞ്ഞദിവസം അഞ്ചുഗ്രാമം പോലീസ് അറസ്റ്റുചെയ്തു.

കുട്ടികളുടെ കരച്ചിലും ബഹളവും സഹിക്കാനാവാതെ ഇരുവരെയും അടിച്ചുവെന്നും അഭിനവ് മരിച്ചെന്ന് ഉറപ്പായതോടെ പോലീസിനെ ഭയന്ന് ഒളിവിൽ പോയതാണെന്നും ശെൽവ മധൻ പോലീസിനു മൊഴി നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314110/divorced-couple-reunites-wife-goes-missing-second-husband-kills-five-year-old)