---
title: "ഐസിയുവിൽ വച്ച് എലി കടിച്ചു; നവജാതശിശുക്കൾ മരിച്ചെന്ന് പരാതി"
english_title: "Rat bites in ICU newborns die complaint filed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314107/rat-bites-in-icu-newborns-die-complaint-filed"
published_at: "2025-09-11T08:19:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c238dc959c1_TYR.jpg"
keywords: []
---

# ഐസിയുവിൽ വച്ച് എലി കടിച്ചു; നവജാതശിശുക്കൾ മരിച്ചെന്ന് പരാതി

> **Lead Summary:** **ഇൻഡോർ: ( **[www.truevisionnews.com]** ) **നവജാതശിശുക്കൾ എലിയുടെ കടിയേറ്റ് മരിച്ചെന്ന് പരാതി. സർക്കാർ ഉടമസ്ഥതയിലുള്ള എംവൈ ആശുപത്രിയിലെ ഐസിയുവിലാണ് കുഞ്ഞുങ്ങളെ എലി കടിച്ചത്. എന്നാൽ കുട്ടികൾ മരിച്ചത് ജന്മനാ ഉണ്ടായ ആരോഗ്യ പ്രശ്നങ്ങൾ മൂലമാണെന്നായിരുന്നു ആശുപത്രി അധികൃതർ മാതാപിതാക്കളെ അറിയിച്ചത്.

## Article Content

**ഇൻഡോർ: ( **[www.truevisionnews.com]** ) **നവജാതശിശുക്കൾ എലിയുടെ കടിയേറ്റ് മരിച്ചെന്ന് പരാതി. സർക്കാർ ഉടമസ്ഥതയിലുള്ള എംവൈ ആശുപത്രിയിലെ ഐസിയുവിലാണ് കുഞ്ഞുങ്ങളെ എലി കടിച്ചത്. എന്നാൽ കുട്ടികൾ മരിച്ചത് ജന്മനാ ഉണ്ടായ ആരോഗ്യ പ്രശ്നങ്ങൾ മൂലമാണെന്നായിരുന്നു ആശുപത്രി അധികൃതർ മാതാപിതാക്കളെ അറിയിച്ചത്.

കുഞ്ഞുങ്ങൾ മരിച്ചത് അനാസ്ഥ മൂലമാണെന്ന് ഒരു കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു.‘‘കുഞ്ഞിനെ കുട്ടികളുടെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. കുഞ്ഞ് മരിച്ചതിനു ശേഷം മൃതദേഹം കൈമാറിയപ്പോൾ രക്തത്തിലെ അണുബാധ മൂലമാണ് മരിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഐസിയുവിൽ കുഞ്ഞിനെ എലി കടിച്ചതായി അപ്പോൾ ഞങ്ങളോട് പറഞ്ഞില്ല’’, കുട്ടിയുടെ പിതാവ് പറഞ്ഞു.

വീട്ടിൽ എത്തി അന്ത്യകർമ്മങ്ങൾക്കായി ശരീരത്തിൽ കെട്ടിയിരുന്ന ബാൻഡേജുകൾ മാറ്റിയപ്പോഴാണ് കുഞ്ഞിന്റെ വിരലുകളിലും കൈപ്പത്തിയിലും എലി കടിച്ച പാടുകൾ കണ്ടെത്തിയതെന്ന് പിതാവ് പറഞ്ഞു. ആശുപത്രിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314107/rat-bites-in-icu-newborns-die-complaint-filed)