---
title: "കോഴിക്കോട് കല്ലാച്ചിയിൽ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം; പോസ്റ്റ് മുറിഞ്ഞ് ലോറിക്ക് മുകളിലേക്ക് പതിച്ചു"
english_title: "Lorry hits electric post in Kallachi, Kozhikode; Major accident averted"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314105/lorry-hits-electric-post-in-kallachi-kozhikode-major-accident-averted"
published_at: "2025-09-11T07:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c2303463c67_kallachi.jpg"
keywords: []
---

# കോഴിക്കോട് കല്ലാച്ചിയിൽ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം; പോസ്റ്റ് മുറിഞ്ഞ് ലോറിക്ക് മുകളിലേക്ക് പതിച്ചു

> **Lead Summary:** കല്ലാച്ചിയിൽ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം. പോസ്റ്റ് മുറിഞ്ഞു വീണ് ലോറിക്ക് മുകളിലേക്ക് പതിച്ചു . ഇന്ന് പുലർച്ചെ 5 :30 യോടെയാണ് അപകടം . കല്ലാച്ചിയിൽ ടാർ മിക്സ് കൊണ്ടുപോവുകയായിരുന്നു ലോറിയാണ് അപകടത്തിൽപ്പെട്ടത് .

## Article Content

കല്ലാച്ചിയിൽ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം. പോസ്റ്റ് മുറിഞ്ഞു വീണ് ലോറിക്ക് മുകളിലേക്ക് പതിച്ചു . ഇന്ന് പുലർച്ചെ 5 :30 യോടെയാണ് അപകടം . കല്ലാച്ചിയിൽ ടാർ മിക്സ് കൊണ്ടുപോവുകയായിരുന്നു ലോറിയാണ് അപകടത്തിൽപ്പെട്ടത് .

കെ എസ് സി ബി തൊഴിലാളികൾ എത്തി വൈദ്യുതി ലൈൻ ഓഫ് ചെയ്തതിനു ശേഷമാണ് ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവറെയും തൊഴിലാളിയെയും പുറത്തിറക്കിയത് . ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നുകൊണ്ട് ഗതാഗതം പുനഃസ്ഥാപിച്ചു .

അതേസമയം സ്‌കൂട്ടറിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രികൻ മരിച്ചു. പുളിങ്കൂടി ആഴിമലക്ക് സമീപം പരേതരായ കരുണാകരന്റെയും ശ്യാമളയുടെയും മകൻ വിനോദ്(43) ആണ് മരിച്ചത്. ഉത്രാടദിവസം രാത്രിയിൽ 7.30 ഓടെ ചൊവ്വ പഴയ എസ്.ബി.ടി ഓഫീസിന് സമീപമായിരുന്നു അപകടം.

ചൊവ്വരയിൽ നിന്ന് വരുകയായിരുന്ന വിനോദിന്റെ സ്‌കൂട്ടറിൽ മുല്ലൂർ ഭാഗത്ത് നിന്ന് വരുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ വിനോദിന്റെ ഇടതുകാലിന് ഗുരുതര പരിക്കേറ്റിരുന്നു. ഇത് പിന്നീട് മുറിച്ചുമാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെ മരിച്ചു. വിഴിഞ്ഞം പോലീസ് കേസെടുത്തു. അവിവാഹിതനാണ്. സഹോദരി വിചിത്ര. സഞ്ചയനം തിങ്കളാഴ്ച ഒൻപതിന്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314105/lorry-hits-electric-post-in-kallachi-kozhikode-major-accident-averted)