---
title: "വിദ്യാർഥിയെ നഗ്നനാക്കി നൃത്തം ചെയ്യിപ്പിച്ചു, ലൈംഗികമായി പീഡിപ്പിച്ചു; ഹോസ്റ്റൽ മുറിയിൽ ക്രൂര റാഗിങ്ങിന് ഇരയായി പത്താം ക്ലാസ് വിദ്യാർഥി"
english_title: "A 10th grade student was brutally ragged in his school's hostel room."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314094/a-10th-grade-student-was-brutally-ragged-in-his-schools-hostel-room"
published_at: "2025-09-11T06:18:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c21c81671df_ragging.jpg"
keywords: []
---

# വിദ്യാർഥിയെ നഗ്നനാക്കി നൃത്തം ചെയ്യിപ്പിച്ചു, ലൈംഗികമായി പീഡിപ്പിച്ചു; ഹോസ്റ്റൽ മുറിയിൽ ക്രൂര റാഗിങ്ങിന് ഇരയായി പത്താം ക്ലാസ് വിദ്യാർഥി

> **Lead Summary:** സ്കൂളിലെ ഹോസ്റ്റൽ മുറിയിൽ പത്താം ക്ലാസ് വിദ്യാർഥി ക്രൂരമായ റാഗിങ്ങിന് ഇരയായി. ബെംഗളൂരുവിലെ സ്വകാര്യ സ്കൂളിലെ ഹോസ്റ്റൽ വച്ചാണ് പന്ത്രണ്ടാം ക്ലാസിലെ അഞ്ച് വിദ്യാർഥികൾ ചേർന്ന് വിദ്യാർഥിയെ പീഡിപ്പിച്ചത്. വിദ്യാർഥിയെ നഗ്നനാക്കി നൃത്തം ചെയ്യിപ്പിച്ചുവെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും പൊലീസ് പറഞ്ഞു.

## Article Content

സ്കൂളിലെ ഹോസ്റ്റൽ മുറിയിൽ പത്താം ക്ലാസ് വിദ്യാർഥി ക്രൂരമായ റാഗിങ്ങിന് ഇരയായി. ബെംഗളൂരുവിലെ സ്വകാര്യ സ്കൂളിലെ ഹോസ്റ്റൽ വച്ചാണ് പന്ത്രണ്ടാം ക്ലാസിലെ അഞ്ച് വിദ്യാർഥികൾ ചേർന്ന് വിദ്യാർഥിയെ പീഡിപ്പിച്ചത്. വിദ്യാർഥിയെ നഗ്നനാക്കി നൃത്തം ചെയ്യിപ്പിച്ചുവെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും പൊലീസ് പറഞ്ഞു.

സെപ്റ്റംബര്‍ 3 മുതൽ 6 വരെ സ്ഥിരമായി വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ വച്ച് റാഗിങ്ങിന് ഇരയായതായി മാതാപിതാക്കൾ പറയുന്നു. റാഗിങ് നടന്നതിനു പിന്നാലെ ഹോസ്റ്റൽ വാർഡനും പ്രിൻസിപ്പലിനും പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ഇരയുടെ മാതാപിതാക്കൾ അറിയിച്ചു.

തുടർന്നാണ് പൊലീസിൽ പരാതി നല്‍കിയത്. ലൈംഗികമായി പീഡിപ്പിക്കുകയും ഇരുമ്പ് വടി കൊണ്ട് മർദിക്കുകയും ചെയ്തെന്ന് മാതാപിതാക്കൾ പറഞ്ഞു. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314094/a-10th-grade-student-was-brutally-ragged-in-his-schools-hostel-room)