---
title: "ബസ് ജീവനക്കാരുടെ കാരുണ്യം; കെഎസ്ആർടിസി ബസ്സിനുള്ളിൽ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിൽ എത്തിച്ച് ബസ് ജീവനക്കാര്‍"
english_title: "Bus staff's mercy; Bus staff rushed a young man who collapsed inside a KSRTC bus to the hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314078/bus-staffs-mercy-bus-staff-rushed-a-young-man-who-collapsed-inside-a-ksrtc-bus-to-the-hospital"
published_at: "2025-09-10T21:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c1aafc347ea_hjkhkjg.jpg"
keywords: []
---

# ബസ് ജീവനക്കാരുടെ കാരുണ്യം; കെഎസ്ആർടിസി ബസ്സിനുള്ളിൽ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിൽ എത്തിച്ച് ബസ് ജീവനക്കാര്‍

> **Lead Summary:** **പാലക്കാട്:[**[ ]കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ യുവാവിന് രക്ഷകരായി ബസ് ജീവനക്കാർ. പെരിന്തൽമണ്ണ പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സിൽ ഇന്ന് രാത്രി എട്ടേകാലോട് കൂടിയാണ് യുവാവ് കുഴഞ്ഞു വീണത്. യുവാവിന് അപസ്മാരം അനുഭവപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ബസ് ജീവനക്കാരുടെ സമയോജിതമായ ഇടപെടലിലാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. പട്ടാമ്പി ഞാങ്ങാട്ടിരി സ്വദേശിയായ അമീറിനാണ് ബസ് ജീവനക്കാർ രക്ഷകരായത്.

## Article Content

**പാലക്കാട്:[**[ ]കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ യുവാവിന് രക്ഷകരായി ബസ് ജീവനക്കാർ. പെരിന്തൽമണ്ണ പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സിൽ ഇന്ന് രാത്രി എട്ടേകാലോട് കൂടിയാണ് യുവാവ് കുഴഞ്ഞു വീണത്. യുവാവിന് അപസ്മാരം അനുഭവപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ബസ് ജീവനക്കാരുടെ സമയോജിതമായ ഇടപെടലിലാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. പട്ടാമ്പി ഞാങ്ങാട്ടിരി സ്വദേശിയായ അമീറിനാണ് ബസ് ജീവനക്കാർ രക്ഷകരായത്.

മറ്റൊരു സംഭവത്തിൽ, പാലക്കാട് വടക്കഞ്ചേരിയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഒറ്റപ്പാലം പാലാട്ട് റോഡിൽ കുന്നത്ത് വീട്ടിൽ കൃഷ്ണദാസ് ആണ് മരിച്ചത്. വടക്കഞ്ചേരി എസ്ബിഐ ബ്രാഞ്ചിലെ മാനേജരാണ്. കൃഷ്ണദാസിന്‍റെ കൂടെ സഞ്ചരിച്ചിരുന്നയാൾക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് 7.30 ഓടെ വടക്കഞ്ചേരി എച്ച്ഡിഎഫ്സി ബാങ്കിന് മുൻവശത്തായിരുന്നു അപകടം ഉണ്ടായത്. എതിർ ദിശയിൽ മറ്റൊരു വാഹനത്തെ മറികടന്ന് വന്ന പിക്കപ്പ് വാൻ ബൈക്കിൽ ഇടിക്കുകയായിരുന്നു.

അതേസമയം തിരുവനന്തപുരം കഠിനംകുളത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പുതുക്കുറിച്ചി സ്വദേശി നവാസ് (41), വർക്കല സ്വദേശി രാഹുൽ (21) എന്നിവരാണ് മരിച്ചത്. പെരുമാതുറയിൽ നിന്നും പുതുക്കുറിച്ചിലേക്ക് വന്ന ബൈക്കുകളാണ് പരസ്പരം ഇടിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകിട്ട് നാല് മണിയോടുകൂടിയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314078/bus-staffs-mercy-bus-staff-rushed-a-young-man-who-collapsed-inside-a-ksrtc-bus-to-the-hospital)