---
title: "പാലക്കാട് പതിനേഴുകാരിയെ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി"
english_title: "17 year old girl found dead after being burnt in Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314077/17-year-old-girl-found-dead-after-being-burnt-in-palakkad"
published_at: "2025-09-10T21:53:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c1a6c5240da_dfg.jpg"
keywords: []
---

# പാലക്കാട് പതിനേഴുകാരിയെ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

> **Lead Summary:** **പാലക്കാട്: ( **[www.truevisionnews.com]** )** പാലക്കാട് 17 കാരിയെ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് കൊല്ലങ്കോട് പ്ലസ്ടു വിദ്യാർത്ഥിയെയാണ് തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലങ്കോട് മുതലമട പരേതനായ കലാധരൻ്റെ മകൾ ഗോപികയാണ് മരിച്ചത്. വീട്ടിൽ നിന്നും 500 മീറ്റർ അകലെ കള്ളിയംപാറ മലമുകളിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**പാലക്കാട്: ( **[www.truevisionnews.com]** )** പാലക്കാട് 17 കാരിയെ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് കൊല്ലങ്കോട് പ്ലസ്ടു വിദ്യാർത്ഥിയെയാണ് തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലങ്കോട് മുതലമട പരേതനായ കലാധരൻ്റെ മകൾ ഗോപികയാണ് മരിച്ചത്. വീട്ടിൽ നിന്നും 500 മീറ്റർ അകലെ കള്ളിയംപാറ മലമുകളിലാണ് മൃതദേഹം കണ്ടെത്തിയത്.

വൈകിട്ട് നാല് മണി വരെ കുട്ടി വീട്ടില്‍ ഉണ്ടായിരുന്നു. പിന്നീട് കാണാതായതിനെ തുടര്‍ന്ന് അമ്മ അന്വേഷിച്ചപ്പോഴാണ് മലമുകളില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലങ്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മറ്റൊരു സംഭവത്തിൽ പാറശ്ശാല പെരുവിള പുല്ലൂർക്കോണത്ത് പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലിനു രാജ് – ജതിജാ ദമ്പതികളുടെ മകളായ പാറശാല ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി നയന (17) ആണ് മരിച്ചത്.

കഴിഞ്ഞ രാത്രിയിൽ ഭക്ഷണം കഴിച്ചശേഷം മുറിയിൽ കതകടച്ചു കിടന്നതാണ്. രാവിലെ മുറിയിൽ അനക്കമൊന്നും കാണാത്തതിനാൽ വീട്ടുകാർ വാതിൽ കൊട്ടി വിളിച്ചെങ്കിലും തുറന്നില്ല. പിന്നാലെ വീട്ടുകാർ ജനൽ വഴി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.

ഇന്ന് ബന്ധുവിൻ്റെ വിവാഹം ആണെന്നതിനാൽ പുതിയ വസ്ത്രം ഉൾപ്പടെ വാങ്ങി ഒരുക്കത്തിലായിരുന്നെന്നും വീട്ടിലോ സ്കൂളിലോ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ലെന്നും നാട്ടുകാർ പറഞ്ഞു. വിരലടയാള വിദഗ്ദരടക്കം പൊലീസ് സംഘം സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. പാറശാല പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

**(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314077/17-year-old-girl-found-dead-after-being-burnt-in-palakkad)