---
title: "ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം, കൂടെ സഞ്ചരിച്ചയാൾക്ക് പരിക്ക്"
english_title: "Accident involving a bike and a pickup van Bank employee dies tragically, passenger injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314076/accident-involving-a-bike-and-a-pickup-van-bank-employee-dies-tragically-passenger-injured"
published_at: "2025-09-10T21:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c1a4ed9982b_ty.jpg"
keywords: []
---

# ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം, കൂടെ സഞ്ചരിച്ചയാൾക്ക് പരിക്ക്

> **Lead Summary:** **പാലക്കാട്: ( **[www.truevisionnews.com]** ) **പാലക്കാട് വടക്കഞ്ചേരിയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഒറ്റപ്പാലം പാലാട്ട് റോഡിൽ കുന്നത്ത് വീട്ടിൽ കൃഷ്ണദാസ് ആണ് മരിച്ചത്. വടക്കഞ്ചേരി എസ്ബിഐ ബ്രാഞ്ചിലെ മാനേജരാണ്. കൃഷ്ണദാസിന്‍റെ കൂടെ സഞ്ചരിച്ചിരുന്നയാൾക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് 7.30 ഓടെ വടക്കഞ്ചേരി എച്ച്ഡിഎഫ്സി ബാങ്കിന് മുൻവശത്തായിരുന്നു അപകടം ഉണ്ടായത്. എതിർ ദിശയിൽ മറ്റൊരു വാഹനത്തെ മറികടന്ന് വന്ന പിക്കപ്പ് വാൻ ബൈക്കിൽ ഇടിക്കുകയായിരുന്നു.

## Article Content

**പാലക്കാട്: ( **[www.truevisionnews.com]** ) **പാലക്കാട് വടക്കഞ്ചേരിയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഒറ്റപ്പാലം പാലാട്ട് റോഡിൽ കുന്നത്ത് വീട്ടിൽ കൃഷ്ണദാസ് ആണ് മരിച്ചത്. വടക്കഞ്ചേരി എസ്ബിഐ ബ്രാഞ്ചിലെ മാനേജരാണ്. കൃഷ്ണദാസിന്‍റെ കൂടെ സഞ്ചരിച്ചിരുന്നയാൾക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് 7.30 ഓടെ വടക്കഞ്ചേരി എച്ച്ഡിഎഫ്സി ബാങ്കിന് മുൻവശത്തായിരുന്നു അപകടം ഉണ്ടായത്. എതിർ ദിശയിൽ മറ്റൊരു വാഹനത്തെ മറികടന്ന് വന്ന പിക്കപ്പ് വാൻ ബൈക്കിൽ ഇടിക്കുകയായിരുന്നു.

അതേസമയം തിരുവനന്തപുരം കഠിനംകുളത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പുതുക്കുറിച്ചി സ്വദേശി നവാസ് (41), വർക്കല സ്വദേശി രാഹുൽ (21) എന്നിവരാണ് മരിച്ചത്. പെരുമാതുറയിൽ നിന്നും പുതുക്കുറിച്ചിലേക്ക് വന്ന ബൈക്കുകളാണ് പരസ്പരം ഇടിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകിട്ട് നാല് മണിയോടുകൂടിയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314076/accident-involving-a-bike-and-a-pickup-van-bank-employee-dies-tragically-passenger-injured)