---
title: "വരത്തൻ എന്ന് വിളിച്ചതിനെ ചോദ്യം ചെയ്തതിലുള്ള വിരോധം; യുവാവി​നെ കല്ലുകൊണ്ട് ആക്രമിച്ചശേഷം കുത്തി, പ്രതി പിടിയിൽ "
english_title: "Resentment over questioning of calling someone a "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314049/resentment-over-questioning-of-calling-someone-a-varathan-youth-attacked-with-stones-and-stabbed-suspect-arrested"
published_at: "2025-09-10T19:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c183681bc56_arrest.jpg"
keywords: []
---

# വരത്തൻ എന്ന് വിളിച്ചതിനെ ചോദ്യം ചെയ്തതിലുള്ള വിരോധം; യുവാവി​നെ കല്ലുകൊണ്ട് ആക്രമിച്ചശേഷം കുത്തി, പ്രതി പിടിയിൽ 

> **Lead Summary:** വരത്തൻ എന്ന് വിളിച്ചതിനെ ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ കോട്ടയത്ത് കല്ലുകൊണ്ട് യുവാവിനെ ആക്രമിച്ചശേഷം കുത്തി പരിക്കേൽപിച്ച പ്രതി പിടിയിൽ. കൊലപാതകശ്രമത്തിനാണ് നാട്ടകം പള്ളികുന്നേൽ ജോഷി ജോൺ അറസ്റ്റിലായത്.

## Article Content

വരത്തൻ എന്ന് വിളിച്ചതിനെ ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ കോട്ടയത്ത് കല്ലുകൊണ്ട് യുവാവിനെ ആക്രമിച്ചശേഷം കുത്തി പരിക്കേൽപിച്ച പ്രതി പിടിയിൽ. കൊലപാതകശ്രമത്തിനാണ് നാട്ടകം പള്ളികുന്നേൽ ജോഷി ജോൺ അറസ്റ്റിലായത്.

കുറിച്ചി എസ്. പുരം സ്വദേശിയെ വരത്തൻ എന്ന് വിളിച്ചതിനെ ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് ഇയാൾ കല്ലുകൊണ്ട് ക്രൂരമായി ആക്രമണം നടത്തിയത്. ചൊവ്വാഴ്ച വൈകീട്ട് 06.30 ഓടെ ചിങ്ങവനം റെയില്‍വേ മേല്‍പാലത്തിനു സമീപം റോഡില്‍ വെച്ച് പ്രതി ചീത്തവിളിക്കുകയും കല്ലുകൊണ്ട് യുവാവിന്റെ തലയിലും പിൻവശത്തും ചെവിയുടെ താഴെയും മാറി മാറി ഇടിക്കുകയും തുടർന്നു താഴെ വീണപ്പോൾ കൈയ്യിൽ സൂക്ഷിച്ചിരുന്ന കത്തികൊണ്ട് നെഞ്ചിലും ഇടതുപള്ളക്കും ഇടതുകവിളിലും കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ചിങ്ങവനം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314049/resentment-over-questioning-of-calling-someone-a-varathan-youth-attacked-with-stones-and-stabbed-suspect-arrested)