---
title: "‘നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണം’; കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി"
english_title: "Ensure the safety of Malayali tourists in Nepal Chief Minister writes to Union External Affairs Minister"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314028/ensure-the-safety-of-malayali-tourists-in-nepal-chief-minister-writes-to-union-external-affairs-minister"
published_at: "2025-09-10T17:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c16a43cd4ac_ghfght0.jpg"
keywords: []
---

# ‘നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണം’; കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം : ( **[www.truevisionnews.com]** )**നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. നേപ്പാളിലെ പൊഖ്റയിൽ വിനോദ സഞ്ചാരത്തിനായി എത്തിയ പ്രായമായവർ അടക്കമുള്ളവർ കുടുങ്ങി കിടക്കുകയാണ്. നേപ്പാളിലെ പ്രക്ഷോഭത്തിന്‍റെ ഭാഗമായി അനിഷ്ടസംഭവങ്ങൾ അരങ്ങേറിയതിന് സമീപത്തായിട്ടാണ് ഇവർ താമസിക്കുന്നത്.

## Article Content

**തിരുവനന്തപുരം : ( **[www.truevisionnews.com]** )**നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. നേപ്പാളിലെ പൊഖ്റയിൽ വിനോദ സഞ്ചാരത്തിനായി എത്തിയ പ്രായമായവർ അടക്കമുള്ളവർ കുടുങ്ങി കിടക്കുകയാണ്. നേപ്പാളിലെ പ്രക്ഷോഭത്തിന്‍റെ ഭാഗമായി അനിഷ്ടസംഭവങ്ങൾ അരങ്ങേറിയതിന് സമീപത്തായിട്ടാണ് ഇവർ താമസിക്കുന്നത്.

അവർ വീണ്ടും അവിടെ തുടരുന്നത് അതീവ ദുഷ്കരമാണെന്നും ഇവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു. കുടുങ്ങി കിടക്കുന്നവരെ അടിയന്തിരമായി സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനും യാത്രാ സൗകര്യം ഏർപ്പെടുത്തുന്നതിനും ഇടപെടണം. വിനോദ സഞ്ചാരികളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സർക്കാരിന് കേരളത്തിൻ്റെ എല്ലാ പിന്തുണയും സഹകരണവും ഉണ്ടാവുമെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

തിങ്കളാഴ്ചയാണ് നേപ്പാളിൽ സോഷ്യൽ മീഡിയ ബ്ലോക്ക് ചെയ്തതിനെ തുടർന്ന് യുവത പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം അക്രമാസക്തമാവുകയും പ്രക്ഷോഭകാരികൾ പാർലമെന്റ് അടക്കം അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. പ്രസിഡന്‍റും പ്രധാനമന്തിയും അഭ്യന്തര മന്ത്രിയും അടക്കമുള്ളവർ രാജിവെച്ചതോടെ കടുത്ത രാഷ്ട്രീയ അസ്ഥിരതയാണ് രാജ്യത്ത് നിലനിൽക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314028/ensure-the-safety-of-malayali-tourists-in-nepal-chief-minister-writes-to-union-external-affairs-minister)