---
title: "ഇരുചക്രവാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം"
english_title: "Two wheeler collision results in tragic death of two people"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314025/two-wheeler-collision-results-in-tragic-death-of-two-people"
published_at: "2025-09-10T17:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c1684072f5f_ghfght97.jpg"
keywords: []
---

# ഇരുചക്രവാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )** തിരുവനന്തപുരം കഠിനംകുളത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പുതുക്കുറിച്ചി സ്വദേശി നവാസ് , വർക്കല സ്വദേശി രാഹുൽ എന്നിവരാണ് മരിച്ചത്. പെരുമാതുറയിൽ നിന്നും പുതുക്കുറിച്ചിലേക്ക് വന്ന ബൈക്കുകളാണ് പരസ്പരം ഇടിച്ചത്.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )** തിരുവനന്തപുരം കഠിനംകുളത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പുതുക്കുറിച്ചി സ്വദേശി നവാസ് , വർക്കല സ്വദേശി രാഹുൽ എന്നിവരാണ് മരിച്ചത്. പെരുമാതുറയിൽ നിന്നും പുതുക്കുറിച്ചിലേക്ക് വന്ന ബൈക്കുകളാണ് പരസ്പരം ഇടിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകിട്ട് നാല് മണിയോടുകൂടിയായിരുന്നു അപകടം.

മറ്റൊരു സംഭവത്തിൽ മമ്പറത്ത് ഓട്ടോ പുഴയിൽ വീണ് ഡ്രൈവർ മരിച്ചു . കുന്നിരിക്ക മിഥുൻ നിവാസിൽ കെ മോഹനൻ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. ഓട്ടോറിക്ഷ സ്റ്റാർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ പുഴയിലേക്ക് പതിക്കുകയായിരുന്നു.

അതേസമയം ടൂറിസ്റ്റ് ബസിലെ ക്ലീനറെ യാത്രക്കാർ മർദ്ദിച്ചതായി പരാതി. കാസർകോട് വെള്ളരിക്കുണ്ട് പുന്നക്കുന്ന് മേനാംതുണ്ടത്തിൽ അരവിന്ദിനാണു (27) മർദ്ദനമേറ്റത് . കാസർകോടു നിന്നും എറണാകുളത്തേക്ക് പോയ ബസ്സിലെ ജീവനക്കാരനെയാണ് ബുധനാഴ്ച പുലർച്ചെ 1.30 മണിയോടെ നന്തിയിലെത്തിയപ്പോൾ മർദ്ദിച്ചത്.

തളിപ്പറമ്പിൽ നിന്നു കയറിയ രണ്ടു പേരാണ് മർദ്ദിച്ചത്. ബസിലെ എസിയുടെ തണുപ്പു പോരാ എന്നു പറഞ്ഞാണ് അസഭ്യം പറയുകയും മുഖത്ത് തുടരെ മർദ്ദിക്കുകയും ചെയ്തതെന്ന് കൊയിലാണ്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരിക്കേറ്റ ക്ലീനറെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബെംഗളൂരു കോഴിക്കോട് അന്തർസംസ്ഥാന നൈറ്റ്ബസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) പ്രതിഷേധം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314025/two-wheeler-collision-results-in-tragic-death-of-two-people)