---
title: "രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വെളിപ്പെടുത്തൽ; യുവ നടിയുടെ മൊഴി രേഖപ്പെടുത്തി"
english_title: "The young actress's statement was recorded in the revelations against Rahul Mangkoota."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314008/the-young-actresss-statement-was-recorded-in-the-revelations-against-rahul-mangkoota"
published_at: "2025-09-10T16:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c15387bbd3d_rahul.jpg"
keywords: []
---

# രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വെളിപ്പെടുത്തൽ; യുവ നടിയുടെ മൊഴി രേഖപ്പെടുത്തി

> **Lead Summary:** രാഹുൽ മാങ്കൂട്ടത്തിനിലെതിരായ വെളിപ്പെടുത്തലിൽ യുവനടിയുടെ മൊഴി രേഖപ്പെടുത്തി. രാഹുൽ അയച്ച സന്ദേശങ്ങളുടെ വിവരങ്ങളും തെളിവും നടി അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി.

## Article Content

രാഹുൽ മാങ്കൂട്ടത്തിനിലെതിരായ വെളിപ്പെടുത്തലിൽ യുവനടിയുടെ മൊഴി രേഖപ്പെടുത്തി. രാഹുൽ അയച്ച സന്ദേശങ്ങളുടെ വിവരങ്ങളും തെളിവും നടി അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി.

അതേസമയം, പരാതിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് നടി വ്യക്തമാക്കി. നേരത്തെ തന്നെ നിയമനടപടിയുമായി നീങ്ങാൻ താൽപര്യമില്ലെന്ന് നടി പറഞ്ഞിരുന്നു. ഇരകളായിട്ടുള്ള സ്ത്രീകൾ ആരും തന്നെ നിയമനടപടികൾ സ്വകരിക്കാൻ താൽപര്യം കാണിക്കാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്.

നേരത്തെ രാഹുലിനെതിരെ ആരോപണം ഉന്നയിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി മൊഴി നല്‍കാന്‍ താല്‍പ്പര്യമില്ലെന്ന് പൊലീസിനെ അറിയിച്ചു. രണ്ട് യുവതികളും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകാന്‍ താല്‍പ്പര്യമില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. ഗര്‍ഭഛിദ്രം നടത്തിയ യുവതിയുമായും പൊലീസ് സംസാരിച്ചിരുന്നു. നിയമനടപടിക്ക് ഇവരും സമ്മതം അറിയിച്ചിട്ടില്ലെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314008/the-young-actresss-statement-was-recorded-in-the-revelations-against-rahul-mangkoota)