---
title: "'ബസിലെ എസിയുടെ തണുപ്പു പോരാ';  ടൂറിസ്റ്റ് ബസിലെ ക്ലീനറെ യാത്രക്കാർ മർദ്ദിച്ചതായി പരാതി"
english_title: "Passengers complain of beating up cleaner on tourist bus."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313986/passengers-complain-of-beating-up-cleaner-on-tourist-bus"
published_at: "2025-09-10T15:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c1473419ef7_clash.jpg"
keywords: []
---

# 'ബസിലെ എസിയുടെ തണുപ്പു പോരാ';  ടൂറിസ്റ്റ് ബസിലെ ക്ലീനറെ യാത്രക്കാർ മർദ്ദിച്ചതായി പരാതി

> **Lead Summary:** ടൂറിസ്റ്റ് ബസിലെ ക്ലീനറെ യാത്രക്കാർ മർദ്ദിച്ചതായി പരാതി. കാസർകോട് വെള്ളരിക്കുണ്ട് പുന്നക്കുന്ന് മേനാംതുണ്ടത്തിൽ അരവിന്ദിനാണു മർദ്ദനമേറ്റത് . കാസർകോടു നിന്നും എറണാകുളത്തേക്ക് പോയ ബസ്സിലെ ജീവനക്കാരനെയാണ് ബുധനാഴ്ച പുലർച്ചെ 1.30 മണിയോടെ നന്തിയിലെത്തിയപ്പോൾ മർദ്ദിച്ചത്.

## Article Content

ടൂറിസ്റ്റ് ബസിലെ ക്ലീനറെ യാത്രക്കാർ മർദ്ദിച്ചതായി പരാതി. കാസർകോട് വെള്ളരിക്കുണ്ട് പുന്നക്കുന്ന് മേനാംതുണ്ടത്തിൽ അരവിന്ദിനാണു മർദ്ദനമേറ്റത് . കാസർകോടു നിന്നും എറണാകുളത്തേക്ക് പോയ ബസ്സിലെ ജീവനക്കാരനെയാണ് ബുധനാഴ്ച പുലർച്ചെ 1.30 മണിയോടെ നന്തിയിലെത്തിയപ്പോൾ മർദ്ദിച്ചത്.

തളിപ്പറമ്പിൽ നിന്നു കയറിയ രണ്ടു പേരാണ് മർദ്ദിച്ചത്. ബസിലെ എസിയുടെ തണുപ്പു പോരാ എന്നു പറഞ്ഞാണ് അസഭ്യം പറയുകയും മുഖത്ത് തുടരെ മർദ്ദിക്കുകയും ചെയ്തതെന്ന് കൊയിലാണ്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരിക്കേറ്റ ക്ലീനറെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബെംഗളൂരു കോഴിക്കോട് അന്തർസംസ്ഥാന നൈറ്റ്ബസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) പ്രതിഷേധം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313986/passengers-complain-of-beating-up-cleaner-on-tourist-bus)