---
title: "ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ ച​ത്ത പ​ല്ലി; ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് 85 വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു"
english_title: "A dead lizard died during lunch. 85 students were admitted to the hospital following illness."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313973/a-dead-lizard-died-during-lunch-85-students-were-admitted-to-the-hospital-following-illness"
published_at: "2025-09-10T14:18:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c13b9ccd381_palli.jpg"
keywords: []
---

# ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ ച​ത്ത പ​ല്ലി; ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് 85 വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

> **Lead Summary:** ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ ച​ത്ത പ​ല്ലി. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് 85 വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ള്ള​ക്കു​റി​ച്ചി തി​രു​ക്കോ​വി​ലൂ​ർ ജാം​ബാ​യി സ​ർ​ക്കാ​ർ യു.​പി സ്കൂ​ളി​ൽ വി​ള​മ്പി​യ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് 85 വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് തി​രു​വ​ണ്ണാ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

## Article Content

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ ച​ത്ത പ​ല്ലി. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് 85 വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ള്ള​ക്കു​റി​ച്ചി തി​രു​ക്കോ​വി​ലൂ​ർ ജാം​ബാ​യി സ​ർ​ക്കാ​ർ യു.​പി സ്കൂ​ളി​ൽ വി​ള​മ്പി​യ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് 85 വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് തി​രു​വ​ണ്ണാ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

200ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന വി​ദ്യാ​ല​യ​മാ​ണ്. ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ഞ്ഞ് കു​റ​ച്ച് സ​മ​യ​ത്തി​നു​ശേ​ഷ​മാ​ണ് ഛർദ്ദിയും ബോ​ധ​ക്ഷ​യ​വും ക​ണ്ടു​തു​ട​ങ്ങി​യ​ത്. കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ഷീ​ണ​മു​ണ്ടാ​യ​തോ​ടെ അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ളെ വി​വി​ധ വാ​ഹ​ന​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ച്ച​ഭ​ക്ഷ​ണം വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി ക​ഴി​ച്ച നാ​ലു വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും ചി​കി​ത്സ​യി​ലാ​ണ്. ഉ​ച്ച​ഭ​ക്ഷ​ണം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ച​ത്ത പ​ല്ലി​യെ ക​ണ്ട​ത്.

തി​രു​വ​ണ്ണാ​മ​ല ജി​ല്ല ക​ല​ക്ട​ർ ധ​ർ​ബ​ഗ​രാ​ജ് മെ​ഡി​ക്ക​ൽ കോളേ​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ സ​ന്ദ​ർ​ശി​ച്ചു. അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ക​ല​ക്ട​ർ ഉ​ത്ത​ര​വി​ട്ടു. പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313973/a-dead-lizard-died-during-lunch-85-students-were-admitted-to-the-hospital-following-illness)