---
title: "നൈജീരിയൻ ലഹരി മാഫിയാ കേസ്;  പ്രതികൾക്കെതിരെ രാജ്യദ്രോഹം കുറ്റം ചുമത്താൻ  ആലോചന"
english_title: "Police plan to charge suspects in Nigerian drug mafia case with treason."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313959/police-plan-to-charge-suspects-in-nigerian-drug-mafia-case-with-treason"
published_at: "2025-09-10T13:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c130f80bb79_drugs.jpg"
keywords: []
---

# നൈജീരിയൻ ലഹരി മാഫിയാ കേസ്;  പ്രതികൾക്കെതിരെ രാജ്യദ്രോഹം കുറ്റം ചുമത്താൻ  ആലോചന

> **Lead Summary:** നൈജീരിയൻ ലഹരി മാഫിയാ കേസിൽ പ്രതികൾക്കെതിരെ രാജ്യദ്രോഹം കുറ്റം ചുമത്താൻ പോലീസ് ആലോചന. കേരളത്തിലേക്കുള്ള ലഹരിക്കടത്തിലിന് പിന്നിൽ നൈജീരിയയിലെ ബയാഫ്ര വിഘടനവാദികളെന്ന് കണ്ടെത്തി. നേപ്പാളിലും സംഘം ലഹരി വിതരണം നടത്തിയെന്നും അന്വേഷണസംഘം കണ്ടെത്തി.

## Article Content

നൈജീരിയൻ ലഹരി മാഫിയാ കേസിൽ പ്രതികൾക്കെതിരെ രാജ്യദ്രോഹം കുറ്റം ചുമത്താൻ പോലീസ് ആലോചന. കേരളത്തിലേക്കുള്ള ലഹരിക്കടത്തിലിന് പിന്നിൽ നൈജീരിയയിലെ ബയാഫ്ര വിഘടനവാദികളെന്ന് കണ്ടെത്തി. നേപ്പാളിലും സംഘം ലഹരി വിതരണം നടത്തിയെന്നും അന്വേഷണസംഘം കണ്ടെത്തി.

ഇന്ത്യയിലേക്ക് വൻ നൈജീരിയൻ സംഘം എത്തിയിട്ടുണ്ട് എന്നു കണ്ടെത്തി. ഇവർ സംഘടിതമായി ഇന്ത്യയിൽ എത്തിയത് എന്നു പോലീസിന് സൂചന. നൈജീരിയൻ ലഹരി മാഫിയ സംഘം കേരളം കൂടാതെ ഹരിയാന, മോസറാം, ഹിമാചൽ ഉൾപ്പെടെ ക്യാമ്പ് ചെയ്ത് ഓപ്പറേഷൻ നടത്തിയിരുന്നത്. നൈജീയൻ സംഘം ഇന്ത്യൻ അതിർത്തി പ്രദേശത്ത് കൊറിയർമാരെ ഉണ്ടാക്കിയതായും കണ്ടെത്തൽ.

നൈജീരിയൻ രസലഹരി മാഫിയ സംഘത്തുലുള്ളവർ 2010ലാണ് വിസ ഇല്ലാതെ ഇന്ത്യയിൽ എത്തിയത്. ആദ്യം എത്തിയത് ഡേവിഡ് ജോൺ എന്നയാളാണ്. ഡേവിഡ് ന്റെ സഹായത്തോടെയാണ് ഹെന്ററി, റുമാൻസ് എന്നിവർ ഇന്ത്യയിലേക്ക് എത്തിയത്. ഡേവിഡിനു നൈജീരിയൻ പാസ്പോട്ടുമില്ല.

ഡൽഹി, ഹരിയാന പൊലീസിനൊപ്പം കോഴിക്കോട് ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് രാസലഹരി ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തിയിരുന്നത്. 2025 ഫെബ്രുവരിയിലെ എംഡിഎംഎ വേട്ടയാണ് കേസിലേക്ക് നയിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313959/police-plan-to-charge-suspects-in-nigerian-drug-mafia-case-with-treason)