---
title: "വേദന കൊണ്ട് നീറി ...; അഞ്ചുവയസുകാരിയുടെ വിരൽ ഇരുമ്പ് കട്ടിലിന്‍റെ ദ്വാരത്തിൽ കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്സ്"
english_title: "Five-year-old girl's finger gets stuck in a hole in an iron bed; Fire Force rescues her"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313957/five-year-old-girls-finger-gets-stuck-in-a-hole-in-an-iron-bed-fire-force-rescues-her"
published_at: "2025-09-10T13:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c12fee0387a_save.jpg"
keywords: []
---

# വേദന കൊണ്ട് നീറി ...; അഞ്ചുവയസുകാരിയുടെ വിരൽ ഇരുമ്പ് കട്ടിലിന്‍റെ ദ്വാരത്തിൽ കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്സ്

> **Lead Summary:** കട്ടിലിന്‍റെ ദ്വാരത്തിൽ കൈ കുടുങ്ങിയ** **അഞ്ചു വയസുകാരിക്ക് രക്ഷകരായി വൈപ്പിൻ അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് കുട്ടിയുടെ വിരൽ ദ്വാരത്തിൽ നിന്ന് സുരക്ഷിതമായി പുറത്തെടുത്തത്. ഇന്നലെ രാത്രി 7.15ന് ഞാറയ്ക്കൽ ക്രിസ്തു ജയന്തി ആശുപത്രിയിലാണ് സംഭവം.

## Article Content

കട്ടിലിന്‍റെ ദ്വാരത്തിൽ കൈ കുടുങ്ങിയ** **അഞ്ചു വയസുകാരിക്ക് രക്ഷകരായി വൈപ്പിൻ അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് കുട്ടിയുടെ വിരൽ ദ്വാരത്തിൽ നിന്ന് സുരക്ഷിതമായി പുറത്തെടുത്തത്. ഇന്നലെ രാത്രി 7.15ന് ഞാറയ്ക്കൽ ക്രിസ്തു ജയന്തി ആശുപത്രിയിലാണ് സംഭവം.

ആശുപത്രിയിലെ ഇരുമ്പു കട്ടിലിൽ അഞ്ചുവയസുകാരിയുടെ വിരൽ കുടുങ്ങിപോവുകയായിരുന്നു. ഇരുമ്പ് കട്ടിലിലുള്ള ദ്വാരത്തിലാണ് കൈവിരൽ അബദ്ധത്തിൽ കുടുങ്ങിയത്. ആശുപത്രിയിൽ നിന്ന് വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഉടൻ തന്നെവൈപ്പിൻ അഗ്നിരക്ഷാ നിലയത്തിൽ നിന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും കട്ടറും ഷിയേഴ്സും ഉപയോഗിച്ച് കട്ടിലിന്‍റെ ദ്വാരത്തിന് സമീപമുള്ള ഭാഗം നീക്കം ചെയ്ത് കുട്ടിയുടെ വിരൽ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. വിരൽ കുടുങ്ങിയപ്പോള്‍ കുട്ടി പരിഭ്രാന്തിയിലായെങ്കിലും സുരക്ഷിതമായി പുറത്തെടുക്കാനായതിന്‍റെ ആശ്വാസത്തിലാണ് കുടുംബംഗങ്ങള്‍.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313957/five-year-old-girls-finger-gets-stuck-in-a-hole-in-an-iron-bed-fire-force-rescues-her)