---
title: "ഗുരുവാകേണ്ടയാൾ.....! കൊല്ലത്ത് അധ്യാപകൻ വിദ്യാര്‍ത്ഥിയുടെ മൂക്കിടിച്ച് തകര്‍ത്തു, ഗുരുതര പരിക്ക്"
english_title: "Kollam a teacher broke a student's nose causing serious injury"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313946/kollam-a-teacher-broke-a-students-nose-causing-serious-injury"
published_at: "2025-09-10T12:41:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c1252c05c02_jkjh.jpg"
keywords: []
---

# ഗുരുവാകേണ്ടയാൾ.....! കൊല്ലത്ത് അധ്യാപകൻ വിദ്യാര്‍ത്ഥിയുടെ മൂക്കിടിച്ച് തകര്‍ത്തു, ഗുരുതര പരിക്ക്

> **Lead Summary:** **കൊല്ലം:( **[www.truevisionnews.com]** ) ** അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മില്‍ സംഘട്ടനം. അഞ്ചാലുംമൂട് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയും കായികാധ്യാപകന്‍ റാഫിയും തമ്മിലായിരുന്നു സംഘട്ടനം. സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ മൂക്കിടിച്ച് തകര്‍ത്തു. വിദ്യാര്‍ത്ഥിക്ക് തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.

## Article Content

**കൊല്ലം:( **[www.truevisionnews.com]** ) ** അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മില്‍ സംഘട്ടനം. അഞ്ചാലുംമൂട് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയും കായികാധ്യാപകന്‍ റാഫിയും തമ്മിലായിരുന്നു സംഘട്ടനം. സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ മൂക്കിടിച്ച് തകര്‍ത്തു. വിദ്യാര്‍ത്ഥിക്ക് തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.

ഗുരുതര പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അധ്യാപകനും പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥി മറ്റൊരു പെണ്‍കുട്ടിയെ തെറി വിളിച്ചത് ചോദ്യം ചെയ്തതാണ് സംഘട്ടനത്തിന് കാരണമെന്ന് പ്രിന്‍സിപ്പാള്‍ പ്രതികരിച്ചു. പൊലീസിലും ബാലവകാശ കമ്മീഷനിലും വിദ്യാര്‍ത്ഥി പരാതി നല്‍കിയിട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ മദ്യലഹരിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു. തൃശൂർ കൊരട്ടിയിലെ ആറ്റപ്പാടത്ത് ജോയ് (56) ആണ് കൊല്ലപ്പെട്ടത്. മകൻ ക്രിസ്റ്റിയെ (28) പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിൽ ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ജോയ്.

ഇന്നലെ രാത്രി ക്രിസ്റ്റി തന്നെയാണ് പൊലീസിനെ വിളിച്ച് അച്ഛൻ രക്തത്തിൽ കുളിച്ചു കിടക്കുന്നു എന്ന് അറിയിച്ചത്. തുടർന്ന് പൊലീസെത്തി ക്രിസ്റ്റിയെ കസ്റ്റഡിയിലെടുത്തി. ആദ്യ ഘട്ടത്തിൽ താനാണ് കൊലപ്പെടുത്തിയതെന്ന് ക്രിസ്റ്റി സമ്മതിച്ചില്ല. കൂടുതൽ ചോദ്യംചെയ്തപ്പോഴാണ് ക്രിസ്റ്റി കുറ്റം സമ്മതിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313946/kollam-a-teacher-broke-a-students-nose-causing-serious-injury)