---
title: "പിണങ്ങി സ്വന്തം വീട്ടിലേക്ക് മടങ്ങിയ ഭാര്യയെ ഭർത്താവെത്തി കൂട്ടികൊണ്ട് പോയി; പിന്നാലെ ഭര്‍തൃവീട്ടിൽ യുവതി മരിച്ച നിലയിൽ"
english_title: "Husband takes wife back to her own home after quarrel later woman found dead in husband house palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313930/husband-takes-wife-back-to-her-own-home-after-quarrel-later-woman-found-dead-in-husband-house-palakkad"
published_at: "2025-09-10T11:53:00+05:30"
category: "Crime"
language: "ml"
image: "https://truevisionnews.com/image-uploads/68c11981b5a0c_hjgju.jpg"
keywords: []
---

# പിണങ്ങി സ്വന്തം വീട്ടിലേക്ക് മടങ്ങിയ ഭാര്യയെ ഭർത്താവെത്തി കൂട്ടികൊണ്ട് പോയി; പിന്നാലെ ഭര്‍തൃവീട്ടിൽ യുവതി മരിച്ച നിലയിൽ

> **Lead Summary:** **പാലക്കാട്: ( **[www.truevisionnews.com]** ) ** പാലക്കാട് പുതുപ്പെരിയാരത്ത് യുവതിയെ ഭര്‍തൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാട്ടുമന്ത ചോളോട് സ്വദേശിനി മീര ആണ് മരിച്ചത്. ഇന്നലെ ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് മീര വന്നിരുന്നു. ഇതിനുശേഷം രാത്രി 11 ഓടെ ഭർത്താവ് അനൂപ് എത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും ഇതിനുശേഷമാണ് മീര മരിച്ചതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. മരണവിവരം അറിയിച്ചത് പൊലീസാണെന്നും മീര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മീരയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

## Article Content

**പാലക്കാട്: ( **[www.truevisionnews.com]** ) ** പാലക്കാട് പുതുപ്പെരിയാരത്ത് യുവതിയെ ഭര്‍തൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാട്ടുമന്ത ചോളോട് സ്വദേശിനി മീര ആണ് മരിച്ചത്. ഇന്നലെ ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് മീര വന്നിരുന്നു. ഇതിനുശേഷം രാത്രി 11 ഓടെ ഭർത്താവ് അനൂപ് എത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും ഇതിനുശേഷമാണ് മീര മരിച്ചതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. മരണവിവരം അറിയിച്ചത് പൊലീസാണെന്നും മീര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മീരയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

**സഹായവും പിന്തുണയും**

ആത്മഹത്യാപരമായ ചിന്തകളുള്ള ഒരാൾക്ക് അടിയന്തിര സഹായം ആവശ്യമാണ്. താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം:

**സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുക: **അവരുടെ വേദനകളും ഭയങ്ങളും തുറന്നുപറയാൻ അവരെ പ്രോത്സാഹിപ്പിക്കുക. അവരെ ശ്രദ്ധയോടെയും സഹാനുഭൂതിയോടെയും കേൾക്കുക.

**പ്രൊഫഷണൽ സഹായം തേടുക:** മാനസികാരോഗ്യ വിദഗ്ദ്ധരെ (സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, കൗൺസിലർ) സമീപിക്കാൻ അവരെ പ്രേരിപ്പിക്കുക. ഈ അവസ്ഥയിൽ നിന്ന് പുറത്തുവരാൻ വിദഗ്ദ്ധരുടെ സഹായം അത്യാവശ്യമാണ്.

**സഹായ കേന്ദ്രങ്ങൾ: **ആത്മഹത്യാ പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടുക. ഇന്ത്യയിൽ, കേരളത്തിലെ ദിശ ഹെൽപ്പ് ലൈൻ (1056) അല്ലെങ്കിൽ റോശ്നി (0484 2885200) പോലുള്ളവ ലഭ്യമാണ്. ഈ സേവനങ്ങൾ 24 മണിക്കൂറും സൗജന്യമായി ലഭ്യമാണ്.

**പരിസ്ഥിതി സുരക്ഷിതമാക്കുക:** ആത്മഹത്യ ചെയ്യാൻ സാധ്യതയുള്ള വസ്തുക്കൾ (ഉദാ: മരുന്നുകൾ, മൂർച്ചയുള്ള ആയുധങ്ങൾ) അവരുടെ അടുത്ത് നിന്ന് മാറ്റി സുരക്ഷിതമായ ഒരിടത്ത് വെക്കുക.

**ഒറ്റപ്പെടുത്താതിരിക്കുക: **അവർ ഒറ്റയ്ക്കാണെന്ന് തോന്നാതിരിക്കാൻ കൂടെയുണ്ടെന്ന് ഉറപ്പുവരുത്തുക. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പിന്തുണ വളരെ പ്രധാനമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313930/husband-takes-wife-back-to-her-own-home-after-quarrel-later-woman-found-dead-in-husband-house-palakkad)