---
title: "81,000 കടന്നു!  സ്വർണത്തിനെ മറക്കേണ്ടി വരും .....; സ്വർണവിലയിൽ വമ്പൻ കുതിപ്പ്"
english_title: "Gold prices are soaring in the state."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313895/gold-prices-are-soaring-in-the-state"
published_at: "2025-09-10T10:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c104e598703_gold.jpg"
keywords: []
---

# 81,000 കടന്നു!  സ്വർണത്തിനെ മറക്കേണ്ടി വരും .....; സ്വർണവിലയിൽ വമ്പൻ കുതിപ്പ്

> **Lead Summary:** സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഗ്രാമിന് 20രൂപയും പവന് 160 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 10,130 രൂപയും പവന് 81,040 രൂപയുമായി. എക്കാലത്തെയും ഉയർന്ന വിലയാണിത്.

## Article Content

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഗ്രാമിന് 20രൂപയും പവന് 160 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 10,130 രൂപയും പവന് 81,040 രൂപയുമായി. എക്കാലത്തെയും ഉയർന്ന വിലയാണിത്.

ഏറ്റവും കുറഞ്ഞ പണിക്കൂലിയും മൂന്ന് ശതമാനം നികുതിയും ഉൾപ്പെടെ ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ നിലവിൽ 90,000 രൂപയുടെ അടുത്ത് ചിലവഴിക്കേണ്ടിവരും. ഇന്ന് അന്താരാഷ്ട്ര സ്വർണവില അൽപം കുറഞ്ഞെങ്കിലും രൂപയു​ടെ മൂല്യം ഇടിഞ്ഞതാണ് സംസ്ഥാനത്ത് സ്വർണവില കൂടാൻ ഇടയാക്കിയത്.

ഇന്നലെയാണ് സ്വർണം ഗ്രാമിന് 10,000 രൂപയെന്ന ചരിത്രവില കടന്നത്. ഗ്രാമിന് 125 രൂപ വർധിച്ച് 10,110 രൂപയും പവന് 1,000 രൂപ വർധിച്ച് 80,880 രൂപയുമായിരുന്നു ഇന്നലത്തെ വില. 24 കാരറ്റ് സ്വർണത്തിന് കിലോഗ്രാം ബാങ്ക് നിരക്ക് 1.15 കോടി രൂപയായി. തിങ്കളാഴ്ച രാവിലെ സ്വർണവില ഗ്രാമിന് 10 രൂപ കുറയുകയും, ഉച്ചക്ക്ശേഷം 50 രൂപ വർധിക്കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313895/gold-prices-are-soaring-in-the-state)