---
title: "തലശ്ശേരിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; കോൺഗ്രസ് ടൗൺ മണ്ഡലം സെക്രട്ടറി മരിച്ചു"
english_title: "Town mandal secretary dies in bike-scooter collision in Thalassery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313892/town-mandal-secretary-dies-in-bike-scooter-collision-in-thalassery"
published_at: "2025-09-10T10:16:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68c103491684a_accident.jpg"
keywords: []
---

# തലശ്ശേരിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; കോൺഗ്രസ് ടൗൺ മണ്ഡലം സെക്രട്ടറി മരിച്ചു

> **Lead Summary:** തലശ്ശേരിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് കോൺഗ്രസ് ടൗൺ മണ്ഡലം സെക്രട്ടറി മരിച്ചു . ആലക്കാടൻ ഹൗസിൽ എ.പി. വികാസ് ആണ് മരിച്ചത്. കോണോർ വയൽ സ്റ്റേഡിയത്തിന് സമീപം ചൊവ്വാഴ്ച രാത്രി 10.15-നാണ് അപകടം നടന്നത്.

## Article Content

തലശ്ശേരിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് കോൺഗ്രസ് ടൗൺ മണ്ഡലം സെക്രട്ടറി മരിച്ചു . ആലക്കാടൻ ഹൗസിൽ എ.പി. വികാസ് ആണ് മരിച്ചത്. കോണോർ വയൽ സ്റ്റേഡിയത്തിന് സമീപം ചൊവ്വാഴ്ച രാത്രി 10.15-നാണ് അപകടം നടന്നത്.

പരിക്കേറ്റ ബൈക്ക് യാത്ര ക്കാരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . കോൺഗ്രസ് തലശ്ശേരി ടൗൺ മണ്ഡലം സെക്രട്ടറിയാണ് വികാസ്. പരേതരായ ആലക്കാടൻ രാഘവൻറെയും കൗസല്യയുടെയും മകനാണ്. ഭാര്യ: പ്രസീത (നഴ്സ‌്, ജോസ്‌ഗിരി ആസ്പത്രി). മക്കൾ: ശ്വേന്തക്, ശ്രീരംഗ്. സഹോദരങ്ങൾ: ദിനേശ് കുമാർ, പ്രഭാവതി, വിപിൻ, പരേതരായ ജല ജ, പ്രേമജ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313892/town-mandal-secretary-dies-in-bike-scooter-collision-in-thalassery)