---
title: "ഭക്ഷണം തികഞ്ഞില്ല, ഹോട്ടലില്‍നിന്ന് ഷവര്‍മ വാങ്ങിനല്‍കി; കാസര്‍കോട് ഷവര്‍മ കഴിച്ച പതിനാല് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ"
english_title: "Fourteen children suffer food poisoning after eating shawarma in Kasaragod"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313886/fourteen-children-suffer-food-poisoning-after-eating-shawarma-in-kasaragod"
published_at: "2025-09-10T08:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c0efbf6d4e0_food_poison.jpg"
keywords: []
---

# ഭക്ഷണം തികഞ്ഞില്ല, ഹോട്ടലില്‍നിന്ന് ഷവര്‍മ വാങ്ങിനല്‍കി; കാസര്‍കോട് ഷവര്‍മ കഴിച്ച പതിനാല് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

> **Lead Summary:** **പള്ളിക്കര(കാസര്‍കോട്): **കാസര്‍കോട് പതിനാല് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. പൂച്ചക്കാട്ടെ ബോംബെ ഹോട്ടലില്‍നിന്ന് വാങ്ങിയ ഷവര്‍മ കഴിച്ചാണ് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. പൂച്ചക്കാട്ടെ റിഫാ ഫാത്തിമ , ഫാത്തിമത്ത് സെക്കിയ , നഫീസാ മെഹസ , നഫീസത്ത് സുള്‍ഫ , ഖദീജത്ത് സല്‍ഫ , ഖദീജത്ത് സല്‍സാത്ത് , റിന്‍സാ ഫാത്തിമ , ആയിഷത്ത് ഷിഫാന , ആയിഷ ബഹ്‌റ , സഫാ ഫാത്തിമ , നിഫാ ഫാത്തിമ , ഫിദാ ഫാത്തിമ , സാറാ സഹ്ന , മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

## Article Content

**പള്ളിക്കര(കാസര്‍കോട്): **കാസര്‍കോട് പതിനാല് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. പൂച്ചക്കാട്ടെ ബോംബെ ഹോട്ടലില്‍നിന്ന് വാങ്ങിയ ഷവര്‍മ കഴിച്ചാണ് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. പൂച്ചക്കാട്ടെ റിഫാ ഫാത്തിമ , ഫാത്തിമത്ത് സെക്കിയ , നഫീസാ മെഹസ , നഫീസത്ത് സുള്‍ഫ , ഖദീജത്ത് സല്‍ഫ , ഖദീജത്ത് സല്‍സാത്ത് , റിന്‍സാ ഫാത്തിമ , ആയിഷത്ത് ഷിഫാന , ആയിഷ ബഹ്‌റ , സഫാ ഫാത്തിമ , നിഫാ ഫാത്തിമ , ഫിദാ ഫാത്തിമ , സാറാ സഹ്ന , മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

തിങ്കളാഴ്ച രാത്രി 11-ഓടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളില്‍ നാലുപേര്‍ ചൊവ്വാഴ്ച രാവിലെയും 10 പേര്‍ ഉച്ചതിരിഞ്ഞും ആശുപത്രി വിട്ടു. പള്ളിക്കര പൂച്ചക്കാട് തെക്കുപുറം ജമാഅത്ത് കമ്മിറ്റി നടത്തിയ നബിദിനാഘോഷത്തില്‍ വൊളന്റിയര്‍മാരായിരുന്നു കുട്ടികള്‍. കുട്ടികള്‍ക്ക് സംഘാടകര്‍ ലഘുഭക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. വിളമ്പിക്കഴിഞ്ഞപ്പോള്‍ ഭക്ഷണം തികഞ്ഞില്ല. തുടര്‍ന്ന് സംഘാടകര്‍ വേദിയുടെ തൊട്ടടുത്തുള്ള ബോംബെ ഹോട്ടലില്‍നിന്ന് ഷവര്‍മ വാങ്ങിനല്‍കുകയായിരുന്നു. കഴിച്ച് അരമണിക്കൂറിനുള്ളില്‍ കുട്ടികള്‍ ഛർദ്ദിക്കാൻ തുടങ്ങി. ഉടന്‍ തന്നെ സംഘാടകര്‍ എല്ലാവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് ബേക്കല്‍ പോലീസിനെയും പള്ളിക്കര പഞ്ചായത്ത് ആരോഗ്യവിഭാഗത്തെയും വിവരം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313886/fourteen-children-suffer-food-poisoning-after-eating-shawarma-in-kasaragod)