---
title: "'കൊല്ലത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പിണറായി വിജയന്റെ പാദം കഴുകുന്ന അവസ്ഥ' -വിപിന്‍ ജോസ്"
english_title: "'The Congressmen in Kollam have to shout insults at the Chief Minister till noon and praise him in the evening' - Vipin Jose"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313861/the-congressmen-in-kollam-have-to-shout-insults-at-the-chief-minister-till-noon-and-praise-him-in-the-evening-vipin-jose"
published_at: "2025-09-09T21:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c05386808b9_prsdnt.jpg"
keywords: []
---

# 'കൊല്ലത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പിണറായി വിജയന്റെ പാദം കഴുകുന്ന അവസ്ഥ' -വിപിന്‍ ജോസ്

> **Lead Summary:** കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരിഹാസവും വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് മയ്യനാട് മണ്ഡലം പ്രസിഡന്റ് വിപിന്‍ ജോസ്. കൊല്ലത്തെ കോണ്‍ഗ്രസുകാര്‍ നാളെ ഉച്ചവരെ മുഖ്യമന്ത്രി പിണറായി വിജയനെ തെറിവിളിക്കുകയും വൈകീട്ട് സ്തുതിക്കുകയും ചെയ്യേണ്ട അവസ്ഥയിലാണ് എന്നാണ് വിപിന്‍ ജോസ് പറയുന്നത്. കൊല്ലം ഡിസിസി പ്രസിഡന്റിന്റെ പ്രത്യേക സമ്മാനമാണിതെന്നും കൊല്ലത്തെ നേതാക്കന്മാരുടെ അവസ്ഥ ആലോചിക്കുമ്പോള്‍ വിഷമം തോന്നുന്നുവെന്നും വിപിന്‍ ജോസ് പറയുന്നു.

## Article Content

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരിഹാസവും വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് മയ്യനാട് മണ്ഡലം പ്രസിഡന്റ് വിപിന്‍ ജോസ്. കൊല്ലത്തെ കോണ്‍ഗ്രസുകാര്‍ നാളെ ഉച്ചവരെ മുഖ്യമന്ത്രി പിണറായി വിജയനെ തെറിവിളിക്കുകയും വൈകീട്ട് സ്തുതിക്കുകയും ചെയ്യേണ്ട അവസ്ഥയിലാണ് എന്നാണ് വിപിന്‍ ജോസ് പറയുന്നത്. കൊല്ലം ഡിസിസി പ്രസിഡന്റിന്റെ പ്രത്യേക സമ്മാനമാണിതെന്നും കൊല്ലത്തെ നേതാക്കന്മാരുടെ അവസ്ഥ ആലോചിക്കുമ്പോള്‍ വിഷമം തോന്നുന്നുവെന്നും വിപിന്‍ ജോസ് പറയുന്നു.

'നാളെ കൊല്ലത്തെ കോണ്‍ഗ്രസുകാര്‍ ഉച്ചവരെ മുഖ്യമന്ത്രി പിണറായി വിജയനെ തെറി വിളിക്കുകയും ആഭ്യന്തരമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യണം. വൈകീട്ട് സിവി പത്മരാജന്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കേണ്ട അവസ്ഥയാണ്.

പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്രയോ കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ട്. ഈ പരിപാടിയില്‍ കോണ്‍ഗ്രസുകാര്‍ക്ക് മുകളിലാണോ പിണറായി വിജയന്‍? യൂത്ത് കോണ്‍ഗ്രസ് മയ്യനാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടാലും കുഴപ്പമില്ല. പറയാനുളളത് ഇനിയും പറയും': വിപിന്‍ ജോസ് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ മര്‍ദിച്ച പിണറായി പൊലീസിനെതിരെ കേരളമൊട്ടാകെ സമരം ചെയ്യുമ്പോള്‍ കൊല്ലത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പിണറായി വിജയന്റെ പാദം കഴുകുന്ന അവസ്ഥയാണെന്നും വിപിന്‍ ജോസ് വിമര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313861/the-congressmen-in-kollam-have-to-shout-insults-at-the-chief-minister-till-noon-and-praise-him-in-the-evening-vipin-jose)