---
title: "ഭർത്താവിൻ്റെ മൃതദേഹവുമായി ആംബുലൻസിനൊപ്പം വരുന്നതിനിടെ കാർ മരത്തിലിടിച്ച് അപകടം; പുറമേരി സ്വദേശിനിയായ മധ്യവയസ്ക മരിച്ചു "
english_title: " woman from purameri, who was undergoing treatment after being injured in a car crash in Kozhikode, died"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313847/woman-from-purameri-who-was-undergoing-treatment-after-being-injured-in-a-car-crash-in-kozhikode-died"
published_at: "2025-09-09T20:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c045102bda8_aaa.jpg"
keywords: []
---

# ഭർത്താവിൻ്റെ മൃതദേഹവുമായി ആംബുലൻസിനൊപ്പം വരുന്നതിനിടെ കാർ മരത്തിലിടിച്ച് അപകടം; പുറമേരി സ്വദേശിനിയായ മധ്യവയസ്ക മരിച്ചു 

> **Lead Summary:** കോഴിക്കോട് ഭർത്താവിൻ്റെ മൃതദേഹവുമായി ആംബുലൻസിനൊപ്പം വരുന്നതിനിടെ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പുറമേരി സ്വദേശിനി കോറോത്ത് താഴെക്കുനി റീന ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു അപകടം. അപകടത്തിൽ റീനയ്ക്കും മകൻ രാജനും പരിക്കേറ്റിരുന്നു.

## Article Content

കോഴിക്കോട് ഭർത്താവിൻ്റെ മൃതദേഹവുമായി ആംബുലൻസിനൊപ്പം വരുന്നതിനിടെ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പുറമേരി സ്വദേശിനി കോറോത്ത് താഴെക്കുനി റീന ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു അപകടം. അപകടത്തിൽ റീനയ്ക്കും മകൻ രാജനും പരിക്കേറ്റിരുന്നു.

അസുഖബാധിതനായ പുറമേരി സ്വദശി ശ്രീധരൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹവുമായി പുറമേരിയിലേക്ക് പുറപ്പെട്ട ആംബുലൻസിന്റെ തൊട്ട് പിറകിലെ കാറിലാണ് ഭാര്യയും മകനും സഞ്ചരിച്ചത്. പേരാമ്പ്രയിലെത്തിയപ്പോൾ കാർ ഒരു മരത്തിലേക്ക് ഇടിച്ചു കയറി അപകടത്തിൽപ്പെടുകയായിരുന്നു.

കാറിലുണ്ടായിരുന്ന റീനയ്ക്കും മകൻ രാജനും ഗുരതരമായി പരിക്കേറ്റിരുന്നു. കാറിലെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഇവരെ തൊട്ടടുത്ത ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. റീനയുടെ പരിക്ക് ഗുരുതരമായതിനാൽ ഇന്നലെ രാത്രിയോടുകൂടി മരണം സ്ഥിതീകരിക്കുകയായിരുന്നു. മകന്റെ പരിക്ക് ഗുരുതരമല്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313847/woman-from-purameri-who-was-undergoing-treatment-after-being-injured-in-a-car-crash-in-kozhikode-died)