---
title: "വൈക്കത്ത് ഗുഡ്സ് ട്രെയിനിന്റെ മുകളിൽ കയറി വിദ്യാർഥി; ഇലക്ട്രിക് ലൈനിൽ മുട്ടി ശരീരത്തിൽ തീപിടിച്ചു, ഗുരുതര പരിക്ക്"
english_title: "Student seriously injured after hitting electric line at Vaikom Road railway station"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313844/student-seriously-injured-after-hitting-electric-line-at-vaikom-road-railway-station"
published_at: "2025-09-09T20:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c0412acfc7f_good.jpg"
keywords: []
---

# വൈക്കത്ത് ഗുഡ്സ് ട്രെയിനിന്റെ മുകളിൽ കയറി വിദ്യാർഥി; ഇലക്ട്രിക് ലൈനിൽ മുട്ടി ശരീരത്തിൽ തീപിടിച്ചു, ഗുരുതര പരിക്ക്

> **Lead Summary:** **കോട്ടയം: ** വൈക്കംറോഡ് റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രിക് ലൈനിൽ മുട്ടി വിദ്യാർഥിക്ക് ഗുരുതര പരിക്ക്. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന പെട്രോൾ ടാങ്ക് കയറ്റിവന്ന ഗുഡ്സ് ട്രെയിനിന്‍റെ മുകളിൽ കയറുന്നതിനിടെ ഒഎച്ച്ഇ ലൈനിൽ നിന്നു ഷോക്കൽക്കുകയായിരുന്നു.

## Article Content

**കോട്ടയം: ** വൈക്കംറോഡ് റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രിക് ലൈനിൽ മുട്ടി വിദ്യാർഥിക്ക് ഗുരുതര പരിക്ക്. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന പെട്രോൾ ടാങ്ക് കയറ്റിവന്ന ഗുഡ്സ് ട്രെയിനിന്‍റെ മുകളിൽ കയറുന്നതിനിടെ ഒഎച്ച്ഇ ലൈനിൽ നിന്നു ഷോക്കൽക്കുകയായിരുന്നു.

കടുത്തുരുത്തി ഗവ.പോളിടെക്നിക്കിൽ രണ്ടാംവർഷ കംപ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥി അദ്വൈത് (17) നാണ് ഗുരുതരമായി പൊള്ളലേറ്റത്. എറണാകുളം കുമ്പളം സ്വദേശിയാണ്. ഗുരുതരമായി പൊള്ളലേറ്റ അദ്വൈതിന്റെ ശരീരത്തിലും വസ്ത്രത്തിലും തീപിടിച്ചതോടെ നാട്ടുകാർ ചേർന്ന് തീ തല്ലി കെടുത്തുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313844/student-seriously-injured-after-hitting-electric-line-at-vaikom-road-railway-station)