---
title: "യുവ ഡോക്ടര്‍ക്ക് പിന്നാലെ യൂട്യൂബറും; കുസാറ്റിലെ വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിറ്റ യൂട്യൂബര്‍ പിടിയില്‍"
english_title: "YouTuber arrested for selling MDMA to CUSAT students"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313835/youtuber-arrested-for-selling-mdma-to-cusat-students"
published_at: "2025-09-09T19:51:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c0386e3d90e_mdma.jpg"
keywords: []
---

# യുവ ഡോക്ടര്‍ക്ക് പിന്നാലെ യൂട്യൂബറും; കുസാറ്റിലെ വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിറ്റ യൂട്യൂബര്‍ പിടിയില്‍

> **Lead Summary:** **കൊച്ചി: **കൊച്ചിയില്‍ യുവ ഡോക്ടര്‍ക്ക് പിന്നാലെ യൂട്യൂബറും എംഡിഎംഎയുമായി ഡാന്‍സാഫിന്റെ പിടിയില്‍. കൊല്ലം സ്വദേശി ഹാരിസിനെയാണ് കുസാറ്റിന്റെ പരിസരത്ത് നിന്നും പിടികൂടിയത്. കുസാറ്റിലെ വിദ്യാര്‍ഥികള്‍കടക്കം വിതരണത്തിനെത്തിച്ച ഇരുപത് ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ വാങ്ങി എത്തിയതിന് പിന്നാലെയാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്.

## Article Content

**കൊച്ചി: **കൊച്ചിയില്‍ യുവ ഡോക്ടര്‍ക്ക് പിന്നാലെ യൂട്യൂബറും എംഡിഎംഎയുമായി ഡാന്‍സാഫിന്റെ പിടിയില്‍. കൊല്ലം സ്വദേശി ഹാരിസിനെയാണ് കുസാറ്റിന്റെ പരിസരത്ത് നിന്നും പിടികൂടിയത്. കുസാറ്റിലെ വിദ്യാര്‍ഥികള്‍കടക്കം വിതരണത്തിനെത്തിച്ച ഇരുപത് ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ വാങ്ങി എത്തിയതിന് പിന്നാലെയാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്.

ബെംഗളൂരുവില്‍ നിന്നെത്തിക്കുന്ന മയക്കുമരുന്ന് ഇയാള്‍ കുസാറ്റ് പരിസരത്ത് വില്‍പ്പന നടത്തുന്നതായി ഡാന്‍സാഫ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ദിവസങ്ങളായി ഡാന്‍സാഫ് സംഘം ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. കൊല്ലം പള്ളിമുക്ക് സ്വദേശിയായ ഇയാള്‍ക്ക് ബ്ലൂമോണ്ട് എന്ന പേരില്‍ യൂട്യൂബ് ചാനലുണ്ട്. കൂടാതെ ഹാരിസ് യൂബര്‍ ടാക്‌സി ഡ്രൈവറുമാണ്.

ഇതിനിടെ എം.ഡി.എം.എയുമായി യുവഡോക്ടർ പിടിയിലായിരുന്നു. നോർത്ത് പറവൂർ സ്വദേശി ഹംജാദ് ഹസനാണ് ഡാൻസാഫ് സംഘത്തിന്‍റെ പിടിയിലായത്. ഇന്ന് പുലർച്ചെയാണ് ഡോക്ടറെ മയക്കുമരുന്നുമായി പിടികൂടിയത്. 0.83 ഗ്രാം എം.ഡി.എം.എയാണ് ഇയാളിൽനിന്നും കണ്ടെടുത്തത്. ഇയാൾക്ക് ലഹരിഇടപാടുണ്ടെന്ന വിവരത്തെ തുടർന്ന് ഏറെക്കാലമായി ഡാൻസാഫിന്‍റെ സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു. നേരത്തെ കൊച്ചിയിൽ ടി.ടി.ഇ മൂന്നു ഗ്രാം എം.ഡി.എം.എയുമായി പിടിയിലായിരുന്നു. ഇതിനുപിന്നാലെയാണ് ഡോക്ടർ മയക്കുമരുന്നുമായി പിടിയിലായിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313835/youtuber-arrested-for-selling-mdma-to-cusat-students)