---
title: "ദേശീയപാതയില്‍ സ്‌കൂട്ടറിൽ ലോറി ഇടിച്ച് അപകടം; ഹോട്ടല്‍ ഉടമയ്ക്ക് ദാരുണാന്ത്യം "
english_title: "Hotel owner dies in tragic accident after being hit by lorry and scooter on national highway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313796/hotel-owner-dies-in-tragic-accident-after-being-hit-by-lorry-and-scooter-on-national-highway"
published_at: "2025-09-09T16:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c00b85754c8_accident.jpg"
keywords: []
---

# ദേശീയപാതയില്‍ സ്‌കൂട്ടറിൽ ലോറി ഇടിച്ച് അപകടം; ഹോട്ടല്‍ ഉടമയ്ക്ക് ദാരുണാന്ത്യം 

> **Lead Summary:** കാസര്‍ഗോഡ് നീലേശ്വരത്ത് ദേശീയപാതയില്‍ വാഹനാപകടം. ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ 52കാരന് ദാരുണാന്ത്യം. രാവണീശ്വരം കൊട്ടിലങ്ങാട്ടെ നസീമ മന്‍സിലില്‍ ഹംസ ആണ് മരിച്ചത്.

## Article Content

കാസര്‍ഗോഡ് നീലേശ്വരത്ത് ദേശീയപാതയില്‍ വാഹനാപകടം. ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ 52കാരന് ദാരുണാന്ത്യം. രാവണീശ്വരം കൊട്ടിലങ്ങാട്ടെ നസീമ മന്‍സിലില്‍ ഹംസ ആണ് മരിച്ചത്.

പള്ളിക്കര ചിത്താരി കൊട്ടിലങ്ങാട് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടും പയ്യന്നൂര്‍ പെരുമ്പ കെ എസ് ആര്‍ ടി സി ഡിപ്പോക്ക് സമീപത്തെ സ്വാഗത് ഹോട്ടല്‍ ഉടമയുമാണ് മരിച്ച ഹംസ. നീലേശ്വരം പള്ളിക്കര റെയില്‍വെ മേല്‍പ്പാലത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് അപകടം സംഭവിച്ചത്.

ചെറുവത്തൂര്‍ ഭാഗത്തുനിന്നും നീലേശ്വരം ഭാഗത്തേക്ക് വരികയായിരുന്നു സ്‌കൂട്ടര്‍. ഈ സമയം എതിര്‍ദിശയില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. ഹംസ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313796/hotel-owner-dies-in-tragic-accident-after-being-hit-by-lorry-and-scooter-on-national-highway)