---
title: "'രണ്ട് മന്ത്രിമാർ നിരന്തരം ശല്യപ്പെടുത്തുന്നു'; പുതുച്ചേരിയിൽ വനിതാ എംഎൽഎ സ്പീക്കർക്ക് പരാതി നൽകി"
english_title: "'Two ministers are constantly harassing me'; Woman MLA in Puducherry files complaint with Speaker"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313767/two-ministers-are-constantly-harassing-me-woman-mla-in-puducherry-files-complaint-with-speaker"
published_at: "2025-09-09T14:44:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bff0230da6c_HKHMKNMNMN.jpg"
keywords: []
---

# 'രണ്ട് മന്ത്രിമാർ നിരന്തരം ശല്യപ്പെടുത്തുന്നു'; പുതുച്ചേരിയിൽ വനിതാ എംഎൽഎ സ്പീക്കർക്ക് പരാതി നൽകി

> **Lead Summary:** പുതുച്ചേരി: പുതുച്ചേരി എം.എൽ.എ.യായ എസ്. ചന്ദ്ര പ്രിയങ്ക സ്വന്തം മുന്നണിയിലെ രണ്ട് മന്ത്രിമാർക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തി. മുൻ ഗതാഗതമന്ത്രികൂടിയായ അവർ, ബി.ജെ.പി, എൻ.ആർ. കോൺഗ്രസ് എന്നീ പാർട്ടികളിൽ നിന്നുള്ള മന്ത്രിമാർക്കെതിരെ സ്പീക്കർക്ക് പരാതി നൽകി. മന്ത്രിമാർ തന്നെ നിരന്തരം ശല്യം ചെയ്യുകയാണെന്നും എം.എൽ.എ. എന്ന നിലയിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണെന്നും ചന്ദ്ര പ്രിയങ്ക പരാതിയിൽ ആരോപിക്കുന്നു.

## Article Content

പുതുച്ചേരി: പുതുച്ചേരി എം.എൽ.എ.യായ എസ്. ചന്ദ്ര പ്രിയങ്ക സ്വന്തം മുന്നണിയിലെ രണ്ട് മന്ത്രിമാർക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തി. മുൻ ഗതാഗതമന്ത്രികൂടിയായ അവർ, ബി.ജെ.പി, എൻ.ആർ. കോൺഗ്രസ് എന്നീ പാർട്ടികളിൽ നിന്നുള്ള മന്ത്രിമാർക്കെതിരെ സ്പീക്കർക്ക് പരാതി നൽകി. മന്ത്രിമാർ തന്നെ നിരന്തരം ശല്യം ചെയ്യുകയാണെന്നും എം.എൽ.എ. എന്ന നിലയിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണെന്നും ചന്ദ്ര പ്രിയങ്ക പരാതിയിൽ ആരോപിക്കുന്നു.

സ്പീക്കർക്ക് നൽകിയ പരാതിക്ക് പുറമെ ചന്ദ്ര പ്രിയങ്ക മന്ത്രിമാർക്കെതിരായ ആരോപണങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴിയും വെളിപ്പെടുത്തി. താൻ നേരിടുന്ന പ്രശ്നത്തെക്കുറിച്ച് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നെന്നും അവര്‍ വെളിപ്പെടുത്തി. അതേസമയംപരാതിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി.

മുന്‍ കോണ്‍ഗ്രസ് നേതാവ് എസ്. ചന്ദ്രഹാസുവിന്റെ മകളാണ് ചന്ദ്ര പ്രിയങ്ക. എന്‍ആര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ കാരൈക്കാലില്‍നിന്നാണ് ചന്ദ്ര പ്രിയങ്ക നിയമസഭയിലെത്തിയത്. എന്‍ആര്‍ കോണ്‍ഗ്രസ്-ബിജെപി സര്‍ക്കാരില്‍ ഗതാഗത, സാംസ്‌കാരിക മന്ത്രിയായിരുന്നു പ്രിയങ്ക. 2023 ഒക്ടോബറില്‍ പ്രിയങ്ക രാജിവെച്ചിരുന്നു. സ്ത്രീ എന്ന നിലയിലും ജാതീയമായും അവഹേളനങ്ങള്‍ നേരിട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നാണ് അന്ന് അവര്‍ പറഞ്ഞത്. ഇതിന് രണ്ടുവര്‍ഷം കഴിഞ്ഞാണ് അവര്‍ മന്ത്രിമാര്‍ക്കെതിരേ ആരോപണവുമായി എത്തുന്നത്. പ്രിയങ്കയുടെ ആരോപണങ്ങൾ വലിയ വിവാദമായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313767/two-ministers-are-constantly-harassing-me-woman-mla-in-puducherry-files-complaint-with-speaker)