---
title: "പാനൂര്‍ ബോംബ് കേസിലെ പ്രതിയെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു"
english_title: "The accused in the Panur bomb case was elected as the CPM branch secretary."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313761/the-accused-in-the-panur-bomb-case-was-elected-as-the-cpm-branch-secretary"
published_at: "2025-09-09T14:29:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68bfed218396e_cpim.jpg"
keywords: []
---

# പാനൂര്‍ ബോംബ് കേസിലെ പ്രതിയെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു

> **Lead Summary:** പാനൂര്‍ ബോംബ് കേസിലെ പ്രതിയെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു. മീത്തലെ കുന്നോത്ത്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയായാണ് അമൽ ബാബുവിനെ തെരഞ്ഞെടുത്തത്. പാനൂർ മുളിയത്തോട് ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനം നടന്ന് ഒരാൾ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് അമൽ ബാബു.

## Article Content

പാനൂര്‍ ബോംബ് കേസിലെ പ്രതിയെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു. മീത്തലെ കുന്നോത്ത്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയായാണ് അമൽ ബാബുവിനെ തെരഞ്ഞെടുത്തത്. പാനൂർ മുളിയത്തോട് ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനം നടന്ന് ഒരാൾ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് അമൽ ബാബു.

2024 ഏപ്രിൽ 5ന് നടന്ന സ്‌ഫോടനത്തിൽ മുളിയാത്തോട് സ്വദേശി ഷെറിൽ കൊല്ലപ്പെടുകയും മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പിന്നാലെ അന്ന് ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹിയായിരുന്ന അമൽ ബാബു സ്‌ഫോടന ശേഷം ബാക്കിയായ ബോംബുകൾ ഒളിപ്പിച്ചുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എതിരാളികളായ ഗുണ്ടാസംഘത്തെ ആക്രമിക്കാനാണ് ബോംബ് ഉണ്ടാക്കിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ പന്ത്രണ്ട് പേരായിരുന്നു പ്രതികൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313761/the-accused-in-the-panur-bomb-case-was-elected-as-the-cpm-branch-secretary)