---
title: "കമ്പിയിൽ കുത്തി നിർത്തിയത് വില്ലനെയോ...? കാസർകോട് ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; പതിനാലുപേർ ആശുപത്രിയിൽ "
english_title: "Children fall ill after eating shawarma from Kasaragod hotel; 14 hospitalized"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313748/children-fall-ill-after-eating-shawarma-from-kasaragod-hotel-14-hospitalized"
published_at: "2025-09-09T13:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bfe4d0c562e_shavarma.jpg"
keywords: []
---

# കമ്പിയിൽ കുത്തി നിർത്തിയത് വില്ലനെയോ...? കാസർകോട് ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; പതിനാലുപേർ ആശുപത്രിയിൽ 

> **Lead Summary:** **കാസർകോട്: **കാഞ്ഞങ്ങാട് ക്ഷ്യ വിഷബാധയെ തുടർന്ന് 14 കുട്ടികൾ ചികിത്സ തേടി. കാസർകോട് പള്ളിക്കര പൂച്ചക്കാടാണ് സംഭവം. നബിദിന ആഘോഷത്തിൽ പങ്കെടുത്ത കുട്ടികളാണ് ശാരീരിക അവശതകളെ തുടർന്ന് ചികിത്സ തേടിയത്. നബിദിനാഘോഷത്തിൽ പങ്കെടുത്തവർ പൂച്ചക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ്മ വാങ്ങി കഴിച്ചിരുന്നു. ഇവർക്കാണ് ഭക്ഷ്യ വിഷബാധയുണ്ടായതെന്നാണ് സംശയം. നാല് കുട്ടികൾ കാഞ്ഞഞ്ഞാട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. 10 പേർ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

## Article Content

**കാസർകോട്: **കാഞ്ഞങ്ങാട് ക്ഷ്യ വിഷബാധയെ തുടർന്ന് 14 കുട്ടികൾ ചികിത്സ തേടി. കാസർകോട് പള്ളിക്കര പൂച്ചക്കാടാണ് സംഭവം. നബിദിന ആഘോഷത്തിൽ പങ്കെടുത്ത കുട്ടികളാണ് ശാരീരിക അവശതകളെ തുടർന്ന് ചികിത്സ തേടിയത്. നബിദിനാഘോഷത്തിൽ പങ്കെടുത്തവർ പൂച്ചക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ്മ വാങ്ങി കഴിച്ചിരുന്നു. ഇവർക്കാണ് ഭക്ഷ്യ വിഷബാധയുണ്ടായതെന്നാണ് സംശയം. നാല് കുട്ടികൾ കാഞ്ഞഞ്ഞാട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. 10 പേർ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

പഴകിയ ഷവർമയാണ് നൽകിയതെന്നാണ് പരാതി. ഷവർമക്ക് നാലു ദിവസം പഴക്കമുണ്ടെന്ന് നാട്ടുകാർ പറയുന്നു. പൂച്ചക്കാട് സ്വദേശികളായ റിഫാ ഫാത്തിമ, ഫാത്തിമത്ത് ഷാക്കിയ, നഫീസ മൻസ, നഫീസത്ത് സുൽഫ എന്നി കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റു കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകി രാത്രി തന്നെ വീട്ടിലേക്ക് വിട്ടിരുന്നു. പൊലീസും ആരോഗ്യ വകുപ്പും ഹോട്ടലിൽ എത്തി പരിശോധന നടത്തി. പഴകിയ ഭക്ഷണങ്ങൾ പിടി കൂടുന്നതിനുള്ള പരിശോധന നടക്കാത്തതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313748/children-fall-ill-after-eating-shawarma-from-kasaragod-hotel-14-hospitalized)