---
title: "ചങ്ങാതി കള്ളനായി....! സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 11 പവന്‍ സ്വർണം കവര്‍ന്ന അഭിഭാഷക പിടിയിൽ"
english_title: "Lawyer arrested for stealing 11 pawn shops from friend's house"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313744/lawyer-arrested-for-stealing-11-pawn-shops-from-friends-house"
published_at: "2025-09-09T13:45:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bfe281bd9bd_swarnam.jpg"
keywords: []
---

# ചങ്ങാതി കള്ളനായി....! സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 11 പവന്‍ സ്വർണം കവര്‍ന്ന അഭിഭാഷക പിടിയിൽ

> **Lead Summary:** **തമിഴ്നാട് : ** സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 11 പവന്‍ സ്വർണം കവര്‍ന്ന അഭിഭാഷക പൊലീസ് പിടിയിൽ. വിളവങ്കോട് ചെറുവല്ലൂര്‍ സ്വദേശി ആര്‍ഷിത ഡിഫ്‌നിയെയാണ് അറസ്റ്റ് ചെയ്തത്. കന്യാകുമാരി രാജാക്കമംഗലത്താണ് സംഭവം. നാഗര്‍കോവില്‍ കോടതിയില്‍ പ്രാക്ടീസിന് പോകവേ പരിചയപ്പെട്ട അഭിഭാഷകന്‍ രാജാക്കമംഗലം പഴവിള സ്വദേശി വിജയകുമാറിന്റെ വീട്ടില്‍ നിന്നാണ് ഇവർ ഏകദേശം 11 പവനോളം വരുന്ന സ്വർണ്ണം കവർന്നത്.

## Article Content

**തമിഴ്നാട് : ** സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 11 പവന്‍ സ്വർണം കവര്‍ന്ന അഭിഭാഷക പൊലീസ് പിടിയിൽ. വിളവങ്കോട് ചെറുവല്ലൂര്‍ സ്വദേശി ആര്‍ഷിത ഡിഫ്‌നിയെയാണ് അറസ്റ്റ് ചെയ്തത്. കന്യാകുമാരി രാജാക്കമംഗലത്താണ് സംഭവം. നാഗര്‍കോവില്‍ കോടതിയില്‍ പ്രാക്ടീസിന് പോകവേ പരിചയപ്പെട്ട അഭിഭാഷകന്‍ രാജാക്കമംഗലം പഴവിള സ്വദേശി വിജയകുമാറിന്റെ വീട്ടില്‍ നിന്നാണ് ഇവർ ഏകദേശം 11 പവനോളം വരുന്ന സ്വർണ്ണം കവർന്നത്.

ഇവർ വീട്ടില്‍ നിന്ന് മടങ്ങിയശേഷം മാലാ കാണാതായതായി വിജയകുമാര്‍ പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്ന് രാജാക്കമംഗലം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആര്‍ഷിത ഡിഫ്‌നിയെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313744/lawyer-arrested-for-stealing-11-pawn-shops-from-friends-house)