---
title: "കോഴിക്കോട് കാട്ടുപന്നി ഇരുചക്രവാഹനത്തിന് കുറുകെച്ചാടി; പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു "
english_title: "A two-wheeler rider who was seriously injured in an accident involving a wild boar died while undergoing treatment."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313731/a-two-wheeler-rider-who-was-seriously-injured-in-an-accident-involving-a-wild-boar-died-while-undergoing-treatment"
published_at: "2025-09-09T12:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bfd73c1f161_dead.jpg"
keywords: []
---

# കോഴിക്കോട് കാട്ടുപന്നി ഇരുചക്രവാഹനത്തിന് കുറുകെച്ചാടി; പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു 

> **Lead Summary:** കാട്ടുപന്നി കുറുകെച്ചാടിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുചക്രവാഹനയാത്രികന്‍ ചികിത്സയിലിരിക്കേ മരിച്ചു. കാരശ്ശേരി ഓടത്തെരുവ് സ്വദേശിയും ഓമശ്ശേരി കൂടത്തായിയില്‍ താമസക്കാരനുമായ ജാബര്‍ ആണ് മരിച്ചത്.

## Article Content

കാട്ടുപന്നി കുറുകെച്ചാടിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുചക്രവാഹനയാത്രികന്‍ ചികിത്സയിലിരിക്കേ മരിച്ചു. കാരശ്ശേരി ഓടത്തെരുവ് സ്വദേശിയും ഓമശ്ശേരി കൂടത്തായിയില്‍ താമസക്കാരനുമായ ജാബര്‍ ആണ് മരിച്ചത്.

തിങ്കളാഴ്ച ഓമശ്ശേരി മൂടൂരില്‍വെച്ചായിരുന്നു അപകടം. ജാബറിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേ ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.

അതേസമയം നാദാപുരത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. രണ്ട് പേർക്ക് കടിയേറ്റു. നാദാപുരം ചാലപ്രത്തും വെള്ളൂരിലുമാണ് തെരുവുനായയുടെ അക്രമണമുണ്ടായത്. ഇന്നലെ വൈകുന്നേരം ആറരയോടെ ചാലപ്രം കുളശ്ശേരി ക്ഷേത്ര പരിസരത്ത് ഷാജു (40), വെള്ളൂർ പറപ്പട്ടോളി ക്ഷേത്ര പരിസരത്ത് കണ്ണൻ (75) എന്നിവരെയാണ് നായ കടിച്ചത്. ഇരുവരുടെയും കാലിനാണ് കടിയേറ്റത്. രണ്ട് പേരും നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313731/a-two-wheeler-rider-who-was-seriously-injured-in-an-accident-involving-a-wild-boar-died-while-undergoing-treatment)