---
title: " 'ക്രൂരമായ പൊലീസ് മർദ്ദനം ഏറ്റവരാണ് കമ്മ്യൂണിസ്റ്റ് നേതാക്കൾ, സർക്കാരിനെതിരെ മാധ്യമങ്ങൾ തെറ്റായ പ്രചരണം നടത്തുകയാണ്' - ഇ പി ജയരാജൻ"
english_title: "CPI(M) central committee member EP Jayarajan said that it was the Left governments that ended the police crackdown."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313702/cpim-central-committee-member-ep-jayarajan-said-that-it-was-the-left-governments-that-ended-the-police-crackdown"
published_at: "2025-09-09T11:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bfc4fb72858_ep.jpg"
keywords: []
---

#  'ക്രൂരമായ പൊലീസ് മർദ്ദനം ഏറ്റവരാണ് കമ്മ്യൂണിസ്റ്റ് നേതാക്കൾ, സർക്കാരിനെതിരെ മാധ്യമങ്ങൾ തെറ്റായ പ്രചരണം നടത്തുകയാണ്' - ഇ പി ജയരാജൻ

> **Lead Summary:** പൊലീസ് മുറ അവസാനിപ്പിച്ചത് ഇടത് സർക്കാരുകളാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. ക്രൂരമായ പൊലീസ് മർദ്ദനം ഏറ്റവരാണ് കമ്മ്യൂണിസ്റ്റ് നേതാക്കളെന്നും. പൊലീസ് മർദ്ദനത്തിൻ്റെ ശാരീരിക പ്രയാസങ്ങളും പേറിയാണ് ഇപ്പോഴും പലരും ജീവിക്കുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു.

## Article Content

പൊലീസ് മുറ അവസാനിപ്പിച്ചത് ഇടത് സർക്കാരുകളാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. ക്രൂരമായ പൊലീസ് മർദ്ദനം ഏറ്റവരാണ് കമ്മ്യൂണിസ്റ്റ് നേതാക്കളെന്നും. പൊലീസ് മർദ്ദനത്തിൻ്റെ ശാരീരിക പ്രയാസങ്ങളും പേറിയാണ് ഇപ്പോഴും പലരും ജീവിക്കുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു.

തെറ്റായ പ്രവണതകൾക്കെതിരെ ശക്തമായ നിലപാടാണ് എൽ ഡി എഫ് സർക്കാർ സ്വീകരിക്കുന്നതെന്നും. കുന്നംകുളത്തെ പൊലീസ് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തന്നെ കുറ്റക്കാരെ സസ്പെൻഡ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. എൽ ഡി എഫ് സർക്കാറിൻ്റെ കാലത്ത് കുറ്റക്കാരായ 116 പൊലീസുകാരെ പിരിച്ചു വിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിടച്ചേർത്തു.

കുന്നംകുളത്തെ ലോക്കപ്പ് ദൃശ്യങ്ങൾ ഉപയോഗിച്ച് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ നടത്തുന്ന ശ്രമത്തെയും അദ്ദേഹം വിമർശിച്ചു. പഴയ ദൃശ്യങ്ങൾ ഉപയാഗിച്ച് സംസ്ഥാന സർക്കാറിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും. സർക്കാരിനെതിരെ മാധ്യമങ്ങൾ തെറ്റായ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313702/cpim-central-committee-member-ep-jayarajan-said-that-it-was-the-left-governments-that-ended-the-police-crackdown)