---
title: "മിണ്ടാപ്രാണികളോട്  ക്രൂരത...; തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളെ അജ്ഞാതൻ കുത്തിപ്പരിക്കേൽപ്പിച്ചു, ഒരു പശു ചത്തു"
english_title: "An unknown person stabbed cows tied to a barn, killing one."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313668/an-unknown-person-stabbed-cows-tied-to-a-barn-killing-one"
published_at: "2025-09-09T09:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bfa1ee14703_DEAD.jpg"
keywords: []
---

# മിണ്ടാപ്രാണികളോട്  ക്രൂരത...; തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളെ അജ്ഞാതൻ കുത്തിപ്പരിക്കേൽപ്പിച്ചു, ഒരു പശു ചത്തു

> **Lead Summary:** മലപ്പുറത്ത് മിണ്ടാപ്രാണികളോട് കൊടും ക്രൂരത. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളെ അജ്ഞാതൻ കുത്തിപ്പരിക്കേൽപ്പിച്ചു. നാല് പശുക്കളെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. അരീക്കോട് കാരിപ്പറമ്പിൽ ഇന്നലെ രാത്രിയാണ് ആണ് സംഭവം. സംഭവത്തിൽ ഒരു പശു ചത്തു. മറ്റൊന്നിന് പരിക്കേൽക്കുകയും ചെയ്തു. കാരിപ്പറമ്പ് സ്വദേശി ഇജാസിന്റെ പശുക്കളെയാണ് കുത്തിയത്. സംഭവത്തിൽ അരീക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

മലപ്പുറത്ത് മിണ്ടാപ്രാണികളോട് കൊടും ക്രൂരത. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളെ അജ്ഞാതൻ കുത്തിപ്പരിക്കേൽപ്പിച്ചു. നാല് പശുക്കളെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. അരീക്കോട് കാരിപ്പറമ്പിൽ ഇന്നലെ രാത്രിയാണ് ആണ് സംഭവം. സംഭവത്തിൽ ഒരു പശു ചത്തു. മറ്റൊന്നിന് പരിക്കേൽക്കുകയും ചെയ്തു. കാരിപ്പറമ്പ് സ്വദേശി ഇജാസിന്റെ പശുക്കളെയാണ് കുത്തിയത്. സംഭവത്തിൽ അരീക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം സംസാരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവാവും സുഹൃത്തുക്കളും യുവതിയെ തീ കൊളുത്തി കൊന്നു . നിഷ സിങ് (33) ആണ് മരിച്ചത്. ലക്നൗവിൽനിന്ന് 190 കിലോമീറ്റർ അകലെയുള്ള ഫറൂഖാബാദിലാണ് സംഭവം. പ്രദേശവാസിയായ ദീപക്കാണ് നിഷയെ കൊലപ്പെടുത്തിയത്. വിവാഹിതയായ നിഷയെ ദീപക് നിരന്തരം ശല്യം ചെയ്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

പിതാവിനെ കാണാനായി പോകുമ്പോഴാണ് നിഷയ്ക്കു നേരെ ആക്രമണം ഉണ്ടായത്. ദീപക്കും സുഹൃത്തുക്കളും നിഷയെ തടഞ്ഞുനിർത്തി സംസാരിക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ തീ കൊളുത്തുകയായിരുന്നു. തീപിടിച്ച വസ്ത്രവുമായി യുവതി ആശുപത്രിയിലേക്ക് സ്കൂട്ടറിൽപോയി. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പ്രതികളെ കണ്ടെത്താനായി നാലു സംഘങ്ങളെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313668/an-unknown-person-stabbed-cows-tied-to-a-barn-killing-one)